മലപ്പുറം ഉപതെരഞ്ഞെടുപ്പ് കാസര്‍കോട്ടെ ലീഗ് പ്രവര്‍ത്തകരുടെ ആഘോഷം മലപ്പുറത്ത്
കാസര്‍കോട്: മലപ്പുറം ലോകസഭാ മണ്ഡലം ഉപതെരഞ്ഞടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി നേടിയ ഉജ്ജല വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കാന്‍ കാസര്‍കോടെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ മലപ്പുറത്തെത്തി.
കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവര്‍ത്തകരാണ് മലപ്പുറത്തെ വിജായാഘോഷങ്ങള്ക്ക് പങ്കെടുത്തത്. നെല്ലിക്കുന്ന് മേഖലകളില്‍ നിന്നും നുറുക്കണക്കിന് പ്രവര്‍ത്തകര്‍ വോട്ടെണ്ണലിന്റെ തലേദിവസം തന്നെ മലപ്പുറത്തേക്ക് തിരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയ പല നേതാക്കളും പ്രവര്‍ത്തകരും തിരിച്ചു വന്നിട്ടുണ്ടായിരുന്നില്ല. വിജയത്തിന്റെ ആഘോഷവും കഴിഞ്ഞ് ഇന്നാണ് ഇവരെല്ലാം നാട്ടിലേക്ക് മടങ്ങുക.
മലപ്പുറത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, എം.എല്‍.എമാരായ പി.ബി അബ്ദുറസാഖ്, എന്‍.എ നെല്ലിക്കുന്ന്, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍ തുടങ്ങിയ നേതാക്കള്‍ പ്രചാരണം കഴിഞ്ഞ ദിവസം തന്നെ കാസര്‍കോട് തിരിച്ചെത്തിയിരുന്നു.
ഇവരുടെ കൂടി പ്രതീക്ഷ കവച്ചുവെക്കുന്ന വിജയമാണ് മലപ്പുറത്തുണ്ടാവുകയെന്ന് കണ്ടാണ് പലരും മലപ്പുറത്തെ ലീഗ് പ്രവര്‍ത്തകരുടെ ആഘോഷത്തില്‍ പങ്കാളികളാന് അവിടെ തന്നെ തങ്ങിയത്.മലപ്പുറത്തിന് സമാനമായാണ് കാസര്‍കോട്ടെയും ആഘോഷം. നഗരത്തിലും പരിസരപ്രദേശങ്ങളിലും പച്ചലഡു വിതരണം ചെയ്താണ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കുഞ്ഞാലിക്കുട്ടിയുടെ വിജയം ആഘോഷിച്ചത്.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പടക്കം പൊട്ടിച്ചും ലഡുവിതരണം ചെയ്തുമാണ് യു.ഡി.എഫ് പ്രവര്‍ത്തകരും വിജയം ആഘോഷിച്ചു.
കാസര്‍കോട് പുതിയ ബസ് സ്റ്റാഡില്‍ നിന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. കാസര്‍കോട് നഗരത്തില്‍ മുസ്ലിം ലീഗ് നേതാക്കളായ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.ടി അഹമ്മദലി, എ. അബ്ദുര്‍ റഹ്മാന്, അഷറഫ് എടനീര്‍, എല്‍.എ മഹ്മൂദ് ഹാജി തുടങ്ങിയവര്‍ മധുര വിതരണത്തില്‍ പങ്കാളികളായി.
കാസര്‍കോട്, തളങ്കര, കാഞ്ഞങ്ങാട്, കല്ലൂരാവി, ഒഴിഞ്ഞവളപ്പ് പ്രദേശങ്ങളിലും പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."