HOME
DETAILS
MAL
നടിയെ ആക്രമിച്ച സംഭവത്തില്‍ പള്‍സര്‍ സുനി ഒന്നാംപ്രതി
backup
April 18 2017 | 14:04 PM
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കേസിലാകെ ഏഴു പ്രതികളാണുള്ളത്. പള്‍സര്‍ സുനി എന്ന പെരുമ്പാവൂര്‍ കോടനാട് സുനില്‍കുമാര്‍ ആണ് ഒന്നാം പ്രതി. 165 സാക്ഷികളും കുറ്റപത്രത്തിലുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 17നാണ് നെടുമ്പാശേരി അത്താണിക്കു സമീപം നടിയെ വാഹനം തടഞ്ഞ് ഉപദ്രവിച്ചത്. നടി സഞ്ചരിച്ചിരുന്ന കാറില്‍ പിന്നാലെയെത്തിയ സുനിയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ ഇടിപ്പിച്ച ശേഷമായിരുന്നു ആക്രമണം.
ഷൂട്ടിങ്ങ് കഴിഞ്ഞ് തൃശൂരില്‍നിന്ന് എണാകുളത്തേക്ക് മടങ്ങുകയായിരുന്നു നടി. നിര്‍മാതാവും നടനുമായ ലാലിന്റെ വീട്ടില്‍ അഭയം തേടിയാണ് നടി രക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."