വീട്ടമ്മയെ കുത്തിപ്പരുക്കേല്‍പ്പിച്ച് മാല പൊട്ടിച്ചു; അസം സ്വദേശി പിടിയില്‍
ശ്രീകാര്യം: വീട്ടമ്മയെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ട അന്യസംസ്ഥാന തൊഴിലാളിയെ ശ്രീകാര്യം പൊലിസ് പിടികൂടി. അസം സ്വദേശി സദ്ദാം ഹുസൈന് (20) ആണ് പിടിയിലായത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പാങ്ങപ്പാറ എ.കെ.ജി. നഗര്‍ മേലാംങ്കോട് ക്ഷേത്രത്തിന് സമീപം എ.കെ. നിവാസില്‍ കൃഷ്ണമ്മ (60) യെയാണ് ആക്രമിച്ചത്. തുണി അലക്കുന്നതിനിടെ വീടിനുള്ളിലെ ശബ്ദം കേട്ട് അകത്തേക്കു ചെന്ന വീട്ടമ്മയെ, കിടപ്പുമുറിയിലെ അലമാര തുറക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന അക്രമി തറയില്‍ തള്ളിയിട്ട് കഴുത്തില്‍ കുത്തിപരിക്കേല്‍പ്പിച്ച ശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെട്ട പ്രതിയെ പിന്നീട് അന്യദേശ തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ നിന്നാണ് പിടികൂടിയത്. സാരമായി പരുക്കേറ്റ വീട്ടമ്മയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."