കവര്‍ച്ചാസംഘത്തെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങും
കണ്ണൂര്‍: നാലു ജില്ലകളിലെ ഇരുപത്തിയഞ്ചോളം വീടുകളില്‍ കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘത്തെ ചോദ്യംചെയ്യാനായി പൊലിസ് കസ്റ്റഡിയില്‍ വാങ്ങും. കര്‍ണാടക സ്വദേശികളായ സുരേഷ് (30), ആന്റണി (23), കുങ്കുമണി (68), ചന്ദ്രകുമാര്‍ (34), പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി എന്നിവരെയാണു വളപട്ടണം സി.ഐ ടി.പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച മാനന്തവാടിയില്‍ അറസ്റ്റുചെയ്തത്. പാപ്പിനിശ്ശേരി കുറുക്കനാലിലെ വീട്ടില്‍നിന്നു 20 പവന്‍ കവര്‍ന്ന കേസിലും ചിറക്കല്‍ ചിറയ്ക്കു സമീപത്തെ വീട്ടില്‍നിന്നു 30 പവന്‍ കവര്‍ന്ന കേസിലും താഴെചൊവ്വ റെയില്‍വേ ഗേറ്റിനു സമീപത്തെ വീട്ടില്‍നിന്ന് ആറുപവന്‍ അടക്കം ഒരുവര്‍ഷമായി നാലു ജില്ലകളില്‍ നിന്നായി നൂറുപവനോളം സ്വര്‍ണാഭരണങ്ങളും അഞ്ചുലക്ഷം രൂപയും ഇവര്‍ കവര്‍ന്നതായി ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി (രണ്ട്) റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സി.ഐ ഉടന്‍ അപേക്ഷ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."