മോദിയുടെ യോഗ വിഡിയോ ചെലവാക്കിയത് 35 ലക്ഷം
ന്യൂഡല്‍ഹി: ലോക യോഗ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി മോദി പുറത്തിറക്കിയ യോഗ വിഡിയോ വിവാദത്തില്‍. ഇതിനായി ലക്ഷങ്ങള്‍ ചെലവഴിച്ചുവെന്ന ആരോപണമാണ് ഇപ്പോള്‍ മോദിക്ക് തിരിച്ചടിയായവുന്നത്. മോദി തന്റെ ഫിറ്റ്നസ് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെയായിരുന്നു പുറത്തു വിട്ടത്. ചാലഞ്ചിന്റെ ഭാഗമായി താന്‍ ദിവസേന ചെയ്യുന്ന വ്യായാമ മുറകളും നടത്തവും കല്ലിലുരുണ്ടുള്ള പ്രത്യേക അഭ്യാസവുമാണ് മോദി ട്വിറ്ററില്‍ പങ്കുവച്ചത്. രാവിലെയുള്ള എന്റെ വ്യായാമത്തിലെ ഏതാനും ചില നിമിഷങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. യോഗക്ക് പുറമെ പഞ്ചഭൂതങ്ങളായ മണ്ണ്്, ജലം, വായു, അഗ്നി, ആകാശം എന്നി അഞ്ച് പ്രകൃതി ഗുണങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ട്രാക്കിലൂടെയാണ് താന്‍ നടക്കുന്നതെന്നും മോദി വീഡിയോക്കൊപ്പമുള്ള സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഈ വിഡിയോ ഷൂട്ട് ചെയ്യാന്‍ വേണ്ടിയും അന്താരാഷ്ട്ര യോഗാദിനത്തില്‍ മോദി യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പകര്‍ത്താനും ലക്ഷങ്ങള്‍ ചെലവിട്ടു എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ബി.ജെ.പി മീഡിയ സെല്ലിന്റെ നിര്‍ദേശ പ്രകാരം സ്വകാര്യ കമ്പനിക്ക് 35 ലക്ഷം രൂപ നല്‍കിയെന്ന വാര്‍ത്ത പുറത്ത് വിട്ടത് മാധ്യമങ്ങളായിരുന്നു. ഈ വാര്‍ത്തയെ ഉദ്ധരിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ട്വീറ്റ് ചെയ്തതോടെ ബി.ജെ.പി പ്രതിരോധത്തിലാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."