HOME
DETAILS

പുതിയ തൊഴില്‍ നിയമം ജോലി മാറുന്നവരുടെ എണ്ണം കൂടുന്നു

  
backup
April 18 2017 | 23:04 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf

ദോഹ: പുതിയ തൊഴില്‍ നിയമത്തിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ജോലി മാറ്റത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. ഖത്തറിലെ ടൈപ്പിങ് സെന്ററുകളെ ഉദ്ധരിച്ച് ദി പെനിന്‍സുലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കുറഞ്ഞ വരുമാനക്കാരായ ജോലിക്കാര്‍ക്ക് തങ്ങളുടെ തൊഴിലുടമയെ മാറാന്‍ ഓണ്‍ലൈനായി അപേക്ഷ നല്കാന്‍ ടൈപ്പിങ് സെന്ററുകളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്തിനകത്തേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും പ്രവാസികള്‍ക്ക് താമസിക്കാനുമുള്ള 2015ലെ 21-ാം നമ്പര്‍ നിയമ പ്രകാരം പ്രവാസി തൊഴിലാളികള്‍ക്ക് നിബന്ധനകളും ഉപാധികളും പ്രകാരം ജോലി മാറാനുള്ള സാധ്യതകള്‍ നല്‍കുന്നുണ്ട്.
പുതിയ നടപടി ക്രമങ്ങള്‍ വളരെ എളുപ്പവും എവിടെ നിന്നും നിര്‍വഹിക്കാനുമാവും. തങ്ങളുടെ ജോലി മാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് നിരവധി തൊഴിലാളികള്‍ സമീപിക്കുന്നതായി അല്‍ ഗാനിമിലെ ടൈപ്പിങ് സെന്റര്‍ മാനേജര്‍ പറഞ്ഞു. ഓണ്‍ലൈനായി അപേക്ഷ നല്‍കാനുള്ള സര്‍വിസ് ചാര്‍ജ് ഓരോ സ്ഥലത്തും വ്യത്യസ്തമായാണ് ഈടാക്കുന്നത്. 30മുതല്‍ 50 റിയാല്‍ വരെയാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും ദോഹയിലും തൊഴില്‍ മാറ്റ അപേക്ഷയ്ക്ക് സര്‍വിസ് സെന്ററുകള്‍ ഈടാക്കുന്ന ചാര്‍ജ്.
തങ്ങള്‍ നിരവധി തൊഴില്‍മാറ്റ അപേക്ഷകള്‍ വിജയകരമായി കൈമാറ്റം ചെയ്തതായി ദാറുല്‍ ഖുതുബിന് സമീപത്തെ ടൈപ്പിങ് സെന്റര്‍ മാനേജര്‍ വെളിപ്പെടുത്തി. നിലവില്‍ ജോലിചെയ്യുന്ന കമ്പനിയുടെയും ചേരാനുദ്ദേശിക്കുന്ന കമ്പനിയുടേയും കൊമേഴ്‌സ്യല്‍ റജിസ്‌ട്രേഷന്‍ (സി.ആര്‍) കോപ്പി, റസിഡന്‍സി പെര്‍മിറ്റ് എന്നിവയും തൊഴില്‍മാറ്റത്തിന് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ ഉപയോഗിക്കുന്ന ഫോണിന്റെ സിം കാര്‍ഡ് അപേക്ഷകന്റെ പേരിലുള്ളതുമായിരിക്കണം.
അപേക്ഷ സ്വീകരിച്ചതായി സന്ദേശം ലഭിച്ചു കഴിഞ്ഞാല്‍ അപേക്ഷകന് തന്റെ നിലവിലുള്ള തൊഴിലുടമയെ പിന്നീട് യാതൊരു അനുമതിക്കും സമീപിക്കേണ്ടതില്ല. പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി മാതൃരാജ്യത്തിന്റെ എംബസിയെ സമീപിക്കാവുന്നതും തൊഴില്‍ മാറ്റഫോറം പൂരിപ്പിച്ച് നല്‍കി പുതിയ കമ്പനിയില്‍ നിന്നു സീലും ഒപ്പും വാങ്ങി ഗറാഫയിലെ പാസ്‌പോര്‍ട്ട് ഓഫിസില്‍ എത്താവുന്നതുമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  a month ago
No Image

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

Kerala
  •  a month ago
No Image

ഇനി കൂടുതല്‍ ക്ലിയറാകും; വിഡിയോ കോളില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Tech
  •  a month ago
No Image

ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ല

organization
  •  a month ago
No Image

തിരിച്ചു പിടിക്കാന്‍...; 70 മണ്ഡലങ്ങള്‍, 300 പ്രവര്‍ത്തകര്‍; ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഡല്‍ഹി ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ്

National
  •  a month ago
No Image

തുടര്‍നടപടി പൊലിസിന് സ്വീകരിക്കാം; ദിവ്യ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: ടി.പി രാമകൃഷ്ണന്‍

Kerala
  •  a month ago
No Image

നൂറുകടന്ന് ; ചെറുനാരങ്ങയും വെളുത്തുള്ളിയും ബീന്‍സും  ഇഞ്ചിയും

Kerala
  •  a month ago
No Image

'ലക്ഷ്യംനേടുന്നില്ല, അടിമുടി പാളിച്ച' 'പെട്ട്' ഇസ്‌റാഈല്‍; പുതിയ തന്ത്രങ്ങള്‍ മെനയണമെന്നാവശ്യപ്പെട്ട് നെതന്യാഹുവിന് ഗാലന്റിന്റെ കത്ത് 

International
  •  a month ago
No Image

ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം, പരമാവധി ശിക്ഷ നല്‍കണം; ആദ്യമായി പ്രതികരിച്ച് നവീന്റെ ഭാര്യ

Kerala
  •  a month ago
No Image

'ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; വംശഹത്യക്കാരോട് സഹകരിക്കില്ല' ഇസ്‌റാഈല്‍ പ്രസാധകരെ ബഹിഷ്‌ക്കരിച്ച് ആയിരത്തിലേറെ എഴുത്തുകാര്‍ 

International
  •  a month ago