സംസ്ഥാനത്ത് ശീതക്കാറ്റ് ശക്തം
ഹൈദരാബാദ്: തെലങ്കാനയുടെ വിവിധ ഭാഗങ്ങളില്‍ ശീതക്കാറ്റ് ശക്തം. ഇത്തവണ റെക്കോര്‍ഡ് ചൂടാണ് ഹൈദരാബാദിലും പരിസര പ്രദേശങ്ങളിലും റിപ്പോര്‍ട്ട് ചെയ്തത്. 43 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ രേഖപ്പെടുത്തിയ താപനില.
തെലങ്കാനയിലെ മറ്റൊരു പ്രദേശമായ മഹ്ബൂബ് നഗറില്‍ കഴിഞ്ഞ ദിവസം 44.5 ഡിഗ്രി സെല്‍ഷ്യസ് വരെ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുശേഷം കാറ്റും കോളുമുണ്ടാകുമെന്നും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്നും കേന്ദ്രം അറിയിച്ചു.
ഇതിനുമുന്‍പ് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 43 ഡിഗ്രി സെല്‍ഷ്യസും 2010 ഏപ്രിലില്‍ 42.7 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തിയിരുന്നു. 1973 ഏപ്രില്‍ 16ന് റിപ്പോര്‍ട്ട് ചെയ്ത 43.3 ഡിഗ്രിയാണ് ഏപ്രില്‍ മാസം മേഖലയില്‍ രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."