HOME
DETAILS

കുപ്രസിദ്ധ മോഷ്ടാവ് അടക്ക മോഷണക്കേസില്‍ പിടിയിലായി

  
backup
July 04, 2018 | 7:30 AM

%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%ae%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%85%e0%b4%9f%e0%b4%95%e0%b5%8d


ചങ്ങരംകുളം: കുപ്രസിദ്ധ മോഷ്ടാവ് അടക്ക മോഷണക്കേസില്‍ ചങ്ങരംകുളം പൊലിസിന്റെ പിടിയിലായി. മക്കരപ്പറമ്പ് സ്വദേശി പുളിയമഠത്തില്‍ അബ്ദുല്‍ ലത്തീഫി(26)നെയാണ് ചങ്ങരംകുളം പൊലിസ് പിടികൂടിയത്.
സംസ്ഥാന പാതയില്‍ വാഹനപരിശോധനക്കിടെയാണ് കാളാച്ചാലില്‍ വച്ച് ഇയാള്‍ പിടിയിലായത്. വാഹനത്തില്‍ മോഷ്ടിച്ച അടക്കാ ചാക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ചങ്ങരംകുളം ചിയ്യാനൂര്‍ ആലംകോട് ചാലിശ്ശേരി ഭാഗങ്ങളിലായി നടന്ന നിരവധി അടക്ക മോഷണക്കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലിസ് തിരിച്ചറിഞ്ഞത്. മൂന്നോളം കേസില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലിസ് പറഞ്ഞു.
മുന്‍പ് സമാനമായ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിങ്ങി മാസങ്ങള്‍ കഴിയും മുന്‍പാണ് പ്രതി പുതിയ മോഷണങ്ങള്‍ തുടങ്ങിയത്. കൂടുതല്‍ മോഷണങ്ങള്‍ പ്രതി നടത്തിയതായി സംശയിക്കുന്നുണ്ടെന്നും പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്നും പൊലിസ് അറിയിച്ചു.
പൊന്നാനി കോടതിയില്‍ ഹാജരാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago