HOME
DETAILS
MAL
യു.എസില്‍ കൊവിഡ് ബാധിതര്‍ 20 ലക്ഷം കടന്നു
backup
June 12 2020 | 02:06 AM
സെപ്റ്റംബറോടെ മരണം രണ്ടുലക്ഷം കടക്കുമെന്ന് മുന്നറിയിപ്പ്
ലോകത്ത് രോഗബാധിതര്‍ 75 ലക്ഷത്തിലേക്ക്
വാഷിങ്ടണ്‍: യു.എസില്‍ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. ജോണ്‍ ഹോപ്കിന്‍സ് യൂനിവേഴ്സിറ്റയുടെ കണക്ക് പ്രകാരം ബുധനാഴ്ചയാണ് യു.എസ് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 20 ലക്ഷം പിന്നിട്ടത്. മരണം 112000 കടന്നു. ന്യൂയോര്‍ക്ക്, ന്യൂജോഴ്സി, കാലിഫോര്‍ണിയ, ഇല്ലിനോയിസ്, മസാച്ചസെറ്റ്സ് എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്കില്‍ മാത്രം 210000 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്തെ കൊവിഡ് മരണം സപ്തംബറോടെ രണ്ടു ലക്ഷമായി ഉയരുമെന്ന് ഹാവാര്‍ഡ് ഗ്ലോബല്‍ ഹെല്‍ത്ത് ഇന്റസ്റ്റിറ്റിയൂട്ട് മേധാവി ആഷിസ് ഝാ മുന്നറിയിപ്പു നല്കി. യു.എസില്‍ കൊറോണ വൈറസ് ബാധിച്ച് 11,2,754 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ലോക്ക്ഡൗണില്‍ വ്യാപക ഇളവുകള്‍ നല്‍കിയതിനു പിന്നാലെയാണ് ആഷിസ് ഝാ യുടെ മുന്നറിയിപ്പ്. യു.എസില്‍ ന്യൂ മെക്സിക്കോ അടക്കമുള്ള സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ആഴ്ച രോഗികളുടെ എണ്ണത്തില്‍ 40 ശതമാനത്തോളം വര്‍ധന ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള തലത്തില്‍ 4,19,400ല്‍ അധികം പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 38 ലക്ഷത്തോളം പേര്‍ക്ക് രോഗം ഭേദമായി.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബ്രസീല്‍ ആണ് കൊവിഡ് വ്യാപനത്തില്‍ രണ്ടാസം സ്ഥാനത്ത് നില്‍ക്കുന്നത്. 775100ല്‍ അധികം പേര്‍ക്കാണ് വൈറസ് ബാധിച്ചത്. റഷ്യയാണ് മൂന്നാം സ്ഥാനത്ത്. 502436 പേര്‍ക്ക് രോഗം ബാധിച്ച റഷ്യയില്‍ 6,532 പേര് മരിച്ചു. നാലാംസ്ഥാനത്തു നില്ക്കുന്ന റഷ്യയില്‍ 290143 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 41,128 പേര്‍ക്ക് ജീവന് നഷ്ടമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."