HOME
DETAILS

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

  
November 17, 2024 | 4:33 AM

security forces arrest 20124 illegals in a week in Saudi

 


റിയാദ്: സഊദി അറേബ്യയില്‍ ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് വിവിധ പ്രദേശങ്ങളില്‍നിന്ന് സുരക്ഷാ ഏജന്‍സികളുടെ പിടിയിലായത് 20,124 പേര്‍. നവംബര്‍ 7 നും 13 നും ഇടയിലുള്ള കാലയളവില്‍ ആണ് ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് നടത്തിയ സംയുക്ത റെയ്ഡിനിടെ ഇത്രയും പേരെ അറസ്റ്റ്‌ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. 

അറസ്റ്റിലായവരില്‍ 11,607 പേര്‍ റസിഡന്‍സി നിയമം ലംഘിച്ചവരും 5,285 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,232 പേര്‍ തൊഴില്‍ നിയമം ലംഘിച്ചവരുമാണ്. 

രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 1,401 ആണ്. അവരില്‍ 39 ശതമാനം യമന്‍ പൗരന്മാരും 60 ശതമാനം എത്യോപ്യന്‍ പൗരന്മാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. 98 പേര്‍ നിയമവിരുദ്ധമായി രാജ്യംവിട്ടുപോകാനുള്ള ശ്രമത്തിനിടെയും പിടിയിലായി.

നിയമലംഘകരെ കടത്തിക്കൊണ്ടു വരികയോ അഭയം നല്‍കുകയോ ജോലി നല്‍കുകയോ ചെയ്തതിന് ആറുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 18,508 പുരുഷന്മാരും 2,759 സ്ത്രീകളും ഉള്‍പ്പെടെ മൊത്തം 21,267 പ്രവാസികള്‍, 

മൊത്തം 13,354 നിയമലംഘകരെ യാത്രാ രേഖകള്‍ ലഭിക്കുന്നതിന് അവരുടെ രാജ്യങ്ങളിലെ നയതന്ത്ര ഓഫിസുകളിലേക്ക് റഫര്‍ ചെയ്തു. 3,096 നിയമലംഘകരെ അവരുടെ യാത്രാ റിസര്‍വേഷന്‍ പൂര്‍ത്തിയാക്കി നടപടികള്‍ നീക്കാനും റഫര്‍ ചെയ്തു. അതേസമയം 10,458 നിയമലംഘകരെ നാടുകടത്തി.

രാജ്യത്തേക്കുള്ള നിയമവിരുദ്ധമായ പ്രവേശനത്തിന് സൗകര്യമൊരുക്കുകയോ എത്തിക്കുകയോ ചെയ്യുന്ന, അവര്‍ക്ക് അഭയമോ മറ്റേതെങ്കിലും സഹായമോ സേവനമോ നല്‍കുന്ന ഏതൊരു വ്യക്തിക്കും 15 വര്‍ഷം വരെ തടവും പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഒരു ദശലക്ഷം റിയാല്‍ വരെയാണ് പവി ലഭിക്കുക. ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും അഭയം നല്‍കാന്‍ ഉപയോഗിക്കുന്ന വീടുകളും കണ്ടുകെട്ടുകയും ചെയ്യും.

ഏതെങ്കിലും നിയമലംഘനങ്ങള്‍ കണ്ടാല്‍ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിലെ 999, 996 എന്നീ നമ്പരുകളിലും റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

security forces arrest 20124 illegals in a week in Saudi 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം വൈകുമെന്ന് റിപ്പോര്‍ട്ട്, കൂടുതല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയാക്കും, പ്രതിഷേധം ശക്തം

Kerala
  •  3 minutes ago
No Image

ഒടുവിൽ അതും നേടി; ഇതിഹാസത്തെ തകർത്തെറിഞ്ഞ് ചരിത്രം കുറിച്ച് റൂട്ട്

Cricket
  •  15 minutes ago
No Image

യു.എസില്‍ കുടിയേറ്റ പരിശോധനക്കിടെ വെടിവെപ്പ്; 37കാരന്‍ കൊല്ലപ്പെട്ടു, ആഴ്ചകള്‍ക്കിടെ നടന്ന രണ്ടാമത്തെ സംഭവം

International
  •  an hour ago
No Image

അഖ്‌ലാഖ് വധം: വിചാരണ മാറ്റണമെന്ന പ്രതികളുടെ അപേക്ഷ തള്ളി

National
  •  an hour ago
No Image

മെഡിക്കൽ പ്രവേശനം; ഭിന്നശേഷിസംവരണം ലഭിക്കാന്‍ കാല്‍ മുറിച്ചുമാറ്റി യുവാവ്

National
  •  an hour ago
No Image

കേന്ദ്രത്തിന്റെ ആവശ്യപ്രകാരം ജഡ്ജിയെ സ്ഥലംമാറ്റുന്നത് കൊളീജിയത്തിന്റെ സമഗ്രത ഇല്ലാതാക്കും: സുപ്രിംകോടതി ജഡ്ജി

National
  •  an hour ago
No Image

സ്വകാര്യ സ്‌കൂൾ ഫീസ് നിയന്ത്രിക്കാൻ നിയമം പാസാക്കി തമിഴ്‌നാട്; കൂടുതൽ തുക ഈടാക്കിയാൽ സ്‌കൂളിനെതിരേ കർശന നടപടി

National
  •  2 hours ago
No Image

എസ്.ഐ.ആറിൽ അനാവശ്യ തിടുക്കം; മുസ്‌ലിംകളും ദരിദ്രരും ഒഴിവാക്കപ്പെടാൻ സാധ്യത: അമർത്യ സെൻ

National
  •  2 hours ago
No Image

ഗസ്സയില്‍ തീകായാന്‍ വിറക് ശേഖരിക്കുന്ന കുട്ടികളെ കൊലപ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 hours ago
No Image

വെട്ടിച്ചിറ ടോള്‍ പ്ലാസയില്‍ 30 മുതല്‍ ടോള്‍ പിരിവ് ആരംഭിക്കുന്നു; മലപ്പുറം ജില്ലയിലെ ആദ്യ ടോള്‍ പ്ലാസ സജ്ജം

Kerala
  •  2 hours ago