HOME
DETAILS

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

  
ഹാറൂൻ റശീദ് എടക്കുളം
November 17, 2024 | 2:55 AM

 Education Department not to block promotion of non-teaching staff

തിരുനാവായ (മലപ്പുറം): എയ്ഡഡ് സ്കൂളുകളിലെ അധ്യാപകേതര ജീവനക്കാരുടെ സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ് കത്തിലൂടെ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. എയ്‌ഡഡ് സ്കൂൾ അധ്യാപകേതര ജീവനക്കാർക്കുള്ള യോഗ്യത സർക്കാർ സ്കൂളിലെ അധ്യാപകേതര ജീവനക്കാർക്കുള്ള യോഗ്യത തന്നെയായിരിക്കണം. അതിനാൽ എയ്ഡഡ് സ്കൂൾ അധ്യാപകേതര ജീവനക്കാരുടെ യോഗ്യതയിൽ കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) ഭേദഗതി വരുത്തുകയോ യോഗ്യത മാറ്റുകയോ ചെയ്യേണ്ടതില്ലെന്നാണ് പൊതുവിദ്യാഭാസ വകുപ്പ് നിർദേശം.

എന്നാൽ, അധ്യാപകേതര ജീവനക്കാർക്ക് അധ്യാപക തസ്തികയിലേക്ക്  സ്ഥാനക്കയറ്റത്തിനുള്ള വ്യവസ്ഥ വിദ്യാഭ്യാസ ചട്ടം നിഷ്കർഷിക്കുന്നതിനാൽ, 2016 ജൂൺ നാലിനു മുമ്പ് നിയമനം ലഭിച്ച ബിരുദ യോഗ്യതയുള്ളവർക്ക് ഈ ആനുകൂല്യം ലഭ്യമാകും. ബിരുദ യോഗ്യതയില്ലാത്തവർ ഈ തീയതിക്ക് ശേഷം നിയമനം നേടിയ ശേഷം ബിരുദം നേടിയാൽ സ്ഥാനക്കയറ്റത്തിനായി  ഇവർക്ക് ഇളവ് നൽകാവുന്നതാണെന്നും വിദ്യാഭ്യാസ വകുപ്പ് നിയമനാധികാരികൾക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നുണ്ട്.

2016  ലെ സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്ക് അനുസൃതമായി നിരസിക്കപ്പെട്ടതോ അംഗീകാരം ലഭിക്കാതെ തുടരുന്നതോ നിലവിൽ അപ്പീൽ, റിവിഷൻ അപ്പീൽ നിലനിൽക്കുന്നതോ ആയ എല്ലാ കേസുകളും സർക്കാർ വ്യവസ്ഥകൾക്ക് വിധേയമായി അപ്പലറ്റ് ഉത്തരവ് കൂടാതെ തന്നെ പുനഃപരിശോധിച്ച് അംഗീകരിച്ചു നൽകുവാൻ എല്ലാ വിദ്യാഭ്യാസ അധികാരികൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. 

ചില എയ്ഡഡ് സ്കൂളുകളിൽ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് ജീവനക്കാരും മാനേജ്മെൻ്റും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇക്കഴിഞ്ഞ 14 ന് വിദ്യാഭാസ വകുപ്പ് നിയമനാധികാരികൾക്ക് കത്തിലൂടെ നിർദേശം നൽകിയത്. ഇത്  സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ച ജീവനക്കാർക്ക് ആശ്വാസമാവുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേണ്ടത് വെറും ഒറ്റ സിക്സ് മാത്രം; ചരിത്രത്തിലേക്ക് പറക്കാൻ ഒരുങ്ങി പന്ത്

Cricket
  •  8 days ago
No Image

അജന്‍ഡ കീറിയെറിഞ്ഞു, മേയര്‍ ഇറങ്ങിപ്പോയി; തൃശൂര്‍ കൗണ്‍സില്‍ അവസാന യോഗവും അടിച്ചുപിരിഞ്ഞു

Kerala
  •  8 days ago
No Image

ഒമാൻ ദേശീയ ദിനം; അവധി ദിനത്തിൽ ജോലിയെടുക്കുന്നവർക്ക് സന്തോഷ വാർത്ത, ആനുകൂല്യങ്ങളും കോമ്പൻസേറ്ററി ലീവും ഉറപ്പാക്കും; തൊഴിൽ മന്ത്രാലയം

oman
  •  8 days ago
No Image

ചെന്നൈ സൂപ്പർ കിങ്‌സ് അവനെ കൈവിടരുത്, ടീമിൽ നിലനിർത്തണം: റെയ്‌ന

Cricket
  •  8 days ago
No Image

റമദാന് ഇനി നൂറ് നാൾ; 2026-ലെ വിശുദ്ധ മാസത്തിന്റെ പ്രതീക്ഷിത തീയതികൾ അറിയാം

uae
  •  8 days ago
No Image

റൊണാൾഡോക്കല്ല! ലോകത്തിലെ മികച്ച സ്ട്രൈക്കറായ അദ്ദേഹത്തിന് ലോകകപ്പില്ലാത്തത് സങ്കടകരമാണ്: ഫ്രാൻസ് ലോകകപ്പ് ജേതാവ്

Football
  •  8 days ago
No Image

ബഹ്‌റൈനിലെ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

obituary
  •  8 days ago
No Image

എസ്.ഐ.ആറിനെതിരായ ഹരജികള്‍ ഇന്ന് സുപ്രിം കോടതിയില്‍ 

National
  •  8 days ago
No Image

ട്രെയിനില്‍ ലഗേജ് മറന്നുവച്ചു പോയാല്‍ ഇനി പരിഭ്രാന്തരാകേണ്ട; ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി 

Kerala
  •  8 days ago
No Image

സൗദിയില്‍ ആരോഗ്യ മേഖലയിലെ ഏഴു ജോലികളില്‍ ഇനി ഓവര്‍ടൈം ശമ്പളം ഇല്ല

Saudi-arabia
  •  8 days ago