HOME
DETAILS

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

  
Web Desk
November 17 2024 | 05:11 AM

Heres why gold is priced cheaper in India compared to Oman UAE Qatar

ദുബൈ: കേരളത്തില്‍ കഴിഞ്ഞ രണ്ട് മൂന്ന് ആഴ്ചയായി സ്വര്‍ണവില കുറഞ്ഞുവരികയാണ്. സമാന പ്രതിഭാസമാണ് രാജ്യാന്തരതലത്തിലും കാണാന്‍ കഴിയുന്നത്. കേരളത്തില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ 3,500 ഓളം രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. അതായത്, ഗ്രാമിന് 450 രൂപയോളം കുറവുണ്ടായി. കുതിച്ചുകൊണ്ടിരുന്ന സ്വര്‍ണവിലയെ ഇന്ത്യയില്‍ പിടിച്ചുനിര്‍ത്തിയത് കഴിഞ്ഞ ബജറ്റില്‍ സ്വര്‍ണത്തിനുള്ള എക്‌സൈസ് തീരുവ കുറച്ചതാണ്. 

എന്നാല്‍ രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ ഇവിടെ സ്വര്‍ണത്തിന് വിലകൂട്ടിയെങ്കിലും യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതോടെ സ്വര്‍ണവിലയെ ബാധിച്ചു. വില കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്നു. ഒപ്പം പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും സ്വര്‍ണവിപണിയെ ബാധിക്കുന്നുണ്ട്.

 

കേരളത്തിലെ നവംബറിലെ സ്വര്‍ണവില

Date Price of 1 Pavan Gold (Rs.)
1-Nov-24 Rs. 59,080 (Highest of Month)
2-Nov-24 58960
3-Nov-24 58960
4-Nov-24 58960
5-Nov-24 58840
6-Nov-24 58920
7-Nov-24 57600
8-Nov-24 58280
9-Nov-24 58200
10-Nov-24 58200
11-Nov-24 57760
12-Nov-24 56680
13-Nov-24 56360
14-Nov-24 Rs. 55,480 (Lowest of Month)
15-Nov-24 55560
16-Nov-24
Yesterday »
Rs. 55,480 (Lowest of Month)
17-Nov-24
Today »
Rs. 55,480 (Lowest of Month)

 

പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലെ സ്വര്‍ണവിപണിയെയും ബാധിച്ചതോടെ, ഇന്ത്യയിലെതിനേക്കാള്‍ സ്വര്‍ണവില ചിലയിടങ്ങളില്‍ രേഖപ്പെടുത്തി. ലോകത്തെ പരമ്പരാഗത സ്വര്‍ണ വിപണികളായ ഒമാന്‍, സിംഗപ്പൂര്‍, UAE, ഖത്തര്‍ എന്നിവിടങ്ങളിലെ വിലയേക്കാള്‍ കുറവാണ് ഇന്ത്യയിലെ സ്വര്‍ണവിലയെന്ന് ബിസിനസ് ഇന്‍സൈഡറിന്റെ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് പത്ത് ഗ്രാമിന് 110 രൂപ കുറഞ്ഞ് 75,650 രൂപയിലെത്തിയതോടെയാണ് ഈ മാറ്റമുണ്ടായത്.

ഇന്ത്യയില്‍ 22 കാരറ്റ് സ്വര്‍ണം പത്ത് ഗ്രാമിന്റെ വില 69,350 രൂപയായും 18 കാരറ്റിന് 56,740 രൂപയിലേക്കുമാണ് കുറഞ്ഞത്. എന്നാല്‍ യു.എ.ഇയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില പത്ത് ഗ്രാമിന് 3,107.5 ദിര്‍ഹം ആയാണ് ഉയര്‍ന്നത്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറുമ്പോള്‍ വിനിമയ നിരക്ക് 76,220 ആണ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ വില പത്ത് ഗ്രാമിന് 2,877.5 UAE ദിര്‍ഹം അതായത് 70,460 രൂപ. 

2024-11-1711:11:74.suprabhaatham-news.png
 
 

ഒമാനില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ പത്ത് ഗ്രാമിന് 75,763 രൂപയിലാണ് വിപണി അവസാനിച്ചത്. ഖത്തറില്‍ 24 കാരറ്റിന് സ്വര്‍ണ വില പത്ത് ഗ്രാമിന് 76,293 രൂപയുമാണ്. ഒരു മാസമായി രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞതും ഗള്‍ഫിലേക്കാള്‍ ഇന്ത്യയിലെ സ്വര്‍ണ വില കുറയാന്‍ കാരണമായി. 

ആഗോളതലത്തില്‍ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് സ്വര്‍ണ്ണ വിലയില്‍ ഈവാരം ഉണ്ടായിരിക്കുന്നത്. യു.എസില്‍ സ്‌പോട്ട് വിലകള്‍ 4.5% ഇടിഞ്ഞു. രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ ട്രോയ് ഔണ്‍സിന് ഏകദേശം 2,563.25 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

 

രാജ്യങ്ങളിലെ ഇന്നലത്തെ വില

Country (22kt/gm) (24kt/gm)
United Arab Emirates 287.75 AED 310.75 AED
16/11/2024 1:52 PM
Qatar 291.50 QAR 311.50 QAR
16/11/2024 12:54 PM
Bahrain 29.70 BHD 31.60 BHD
16/11/2024 12:54 PM
Kuwait 23.47 KWD 25.60 KWD
16/11/2024 12:38 PM
Oman 30.60 OMR 32.55 OMR
17/11/2024 1:20 PM
Saudi Arabia 293.00 SAR 318.00 SAR
16/11/2024 1:19 PM
Singapore 107.50 SGD 119.50 SGD
16/11/2024 5:58 PM
Malaysia 363.00 MYR 378.00 MYR
16/11/2024 6:50 PM
United States 78.50 USD 83.50 USD
15/11/2024 6:53 PM
United Kingdom 65.20 GBP 65.70 GBP
15/11/2024 3:58 PM
Canada 112.25 CAD 118.50 CAD
16/11/2024 2:24 PM
Australia 123.40 AUD 134.60 AUD
16/11/2024 2:04 PM

 

സ്വര്‍ണത്തിന്റെ തീരുവ ആറ് ശതമാനമാക്കിയതാണ് രാജ്യാന്തര വിപണി വിലയുമായുള്ള ഇന്ത്യന്‍ വിപണിയിലെ വിലവ്യത്യാസ കുറച്ചത്. ഇത് ഇന്ത്യയിലേക്കുള്ള സ്വര്‍ണ കള്ളക്കടത്ത് കുറയാനും കാരണമായി. സ്വര്‍ണക്കടത്ത് കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം തീരുവ കുറയ്ക്കുകയാണെന്ന സ്വര്‍ണവ്യാപാരികളുടെ ആവശ്യം പരിഗണിച്ചായിരുന്നു കഴിഞ്ഞ പൊതുബജറ്റില്‍ തീരുവ കുറച്ചത്. 15 ശതമാനം തീരുവ ആറായി കുറച്ചു, കുറഞ്ഞത് ഒമ്പത് ശതമാനം. 

 

Here’s why gold is priced cheaper in India compared to Oman, UAE, Qatar



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം 

Kerala
  •  2 days ago
No Image

വാളയാർ കേസ്: നുണപരിശോധന നടത്താത്ത സി.ബി.ഐ നടപടിക്കെതിരേ മാതാവ്

Kerala
  •  2 days ago
No Image

അയർലാൻഡിനെതിരെ അടിച്ചുകൂട്ടിയതിന് കയ്യും കണക്കുമില്ല; ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യൻ പെൺപുലികൾ

Cricket
  •  2 days ago
No Image

കോഴിക്കോട് പെരുമണ്ണയില്‍ വന്‍ തീപിടിത്തം

Kerala
  •  2 days ago
No Image

പീച്ചി ഡാമില്‍ വീണ വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു; മൂന്നു പേരുടെ നില ഗുരുതരം

Kerala
  •  2 days ago
No Image

ബാഴ്സയുടെ ഗോൾ മഴയിൽ റയൽ വീണു; കറ്റാലന്മാർക്ക് 15ാം സ്പാനിഷ് സൂപ്പർ കപ്പ്

Football
  •  2 days ago
No Image

പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവച്ചേക്കും; നിര്‍ണായക പ്രഖ്യാപനം ഇന്ന് 

Kerala
  •  2 days ago
No Image

സിറിയക്കെതിരായ ഉപരോധങ്ങൾ നീക്കും; യൂറോപ്യൻ യൂണിയൻ

International
  •  3 days ago
No Image

രാജി ഉറപ്പാക്കി അൻവർ; നാളെ സ്പീക്കറെ കാണും

Kerala
  •  3 days ago
No Image

പഞ്ചാബിനെ ശ്രേയസ് അയ്യർ നയിക്കും

Cricket
  •  3 days ago