ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത് ബെന്‍&ജെറി ഐസ്‌ക്രീം
വാഷിങ്ടണ്‍: ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നതിന്റെ പേരില്‍ മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത് ബെന്‍&ജെറി ഐസ്‌ക്രീം. ഫലസ്തീന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്നതില്‍ നിന്ന് തങ്ങളെ എനനാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം പാലിക്കുന്ന മാതൃ കമ്പനി നിലപാടിനേയും ഇവര്‍ ചോദ്യം ചെയ്യുന്നു.
ഇസ്‌റാഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തിവെക്കുമെന്ന് 2021ല്‍ ബെന്‍&ജെറി പ്രഖ്യാപിച്ചതു മുതലാണ് ഇരുവരും തമ്മിലുള്ള വാഗ്വാദം ആരംഭിച്ചിരുന്നത്. നവംബര്‍ 13-ന് ഫയല്‍ ചെയ്ത കേസ്, ബെന്‍ & ജെറിയും യൂണിലിവറും തമ്മിലുള്ള തര്‍ക്കങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ്. 'സമാധാനത്തിനും മനുഷ്യാവകാശത്തിനും വേണ്ടി പരസ്യമായി സംസാരിക്കാന്‍ ബെന്‍ & ജെറി നാല് അവസരങ്ങളില്‍ ശ്രമിച്ചിട്ടുണ്ട്. ഈ ഓരോ ശ്രമങ്ങളെയും യൂണിലിവര്‍ നിശബ്ദമാക്കി.' എന്നാണ് കേസ് ഫയലില്‍ ബെന്‍ & ജെറി പറയുന്നു.
ഗസ്സയില്‍ വെടിനിര്‍ത്തലിന് പിന്തുണ പ്രകടിപ്പിക്കുകയും ഫലസ്തീന്‍ അഭയാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനുമുള്ള തങ്ങളുടെ ശ്രമങ്ങളില്‍ യൂണിലിവര്‍ നിശബ്ദ പാലിക്കുകയാണെന്നും ഇത് ഇരുവരും തമ്മിലുള്ള കരാറുകളുടെ ലംഘനമാണെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. യുണിലിവര്‍ അതിന്റെ സ്വതന്ത്ര ബോര്‍ഡ് പിരിച്ചുവിട്ട് ഡയറക്ടര്‍മാര്‍ക്കെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ബെന്‍ & ജെറി അവകാശവാദമുന്നയിച്ചു. ഇതോടെ 'സാമൂഹിക ദൗത്യ'ത്തിന്റെ ഉത്തരവാദിത്തം ഐസ്‌ക്രീം കമ്പനിക്ക് നല്‍കിയ മുന്‍ കരാറിന്റെ നിബന്ധനകള്‍ യൂണിലിവര്‍ ലംഘിച്ചതായി ബെന്‍ & ജെറി പറഞ്ഞു.
ബ്രിട്ടീഷ് കമ്പനിയായ യൂണിലിവറിന് 2000-ല്‍, ബെന്‍ & ജെറിയുടെ ബോര്‍ഡിലെ 11 സീറ്റുകളില്‍ രണ്ടെണ്ണം ലഭിച്ചുവെങ്കിലും അതിന്റെ ബ്രാന്‍ഡിലും ഇമേജിലും ബെന്‍, ജെറിക്കുള്ള നിയന്ത്രണം നിലനിര്‍ത്താന്‍ അനുവദിച്ചിരുന്നു. 2021-ല്‍ ഐസ്‌ക്രീം ബ്രാന്‍ഡിന്റെ സ്ഥാപകര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ 'അന്താരാഷ്ട്ര അംഗീകൃത നിയമവിരുദ്ധമായ അധിനിവേശ'ത്തിനുള്ളില്‍ വില്‍ക്കില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് യൂണിലിവര്‍ ഓഹരികള്‍ വിറ്റഴിക്കാന്‍ തുടങ്ങിയത്.
ജൂതരായ ബെന്‍ കോഹനും ജെറി ഗ്രീന്‍ഫീല്‍ഡും ചേര്‍ന്ന് 1978ല്‍ വെര്‍മോണ്ടില്‍ ആണ് കമ്പനി സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."