പി.സി ജോര്‍ജിനെതിരേ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പേര് വെളിപ്പെടുത്തിയ പി.സി ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരേ ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം. ആരെക്കുറിച്ചും എന്തും പറയാമെന്നാണോ കരുതുന്നതെന്നും പി.സി ജോര്‍ജിനോട് കോടതി ചോദിച്ചു.
സ്വന്തം കുടുംബത്തിലുള്ളവരെക്കുറിച്ച് ഈ പരാമര്‍ശം നടത്തുമോയെന്നും ചോദിച്ചു.
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ചാണ് പി.സി ജോര്‍ജ്ജ് കോടതിയെ സമീപിച്ചത്. ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു പി.സി ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ ആവശ്യം കോടതി തള്ളിയതോടെ പി.സി ജോര്‍ജ് ഹര്‍ജി പിന്‍വലിച്ചു.
നടിയുടെ പേര് വെളിപ്പെടുത്തിയതിനും നടിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനും നെടുമ്പാശ്ശേരി പൊലീസാണ് പി.സി ജോര്‍ജ്ജിനെതിരെ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."