HOME
DETAILS
MAL
രാജിവയ്ക്കില്ല; രാമക്ഷേത്രത്തിനു വേണ്ടി ജയിലില്‍ പോകാനും തയാര്‍: ഉമാഭാരതി
backup
April 19 2017 | 11:04 AM
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ തനിക്കൊരു പങ്കുമില്ലെന്നും സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാജിവയ്ക്കില്ലെന്നും കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതി.
ബാബറി മസ്ജിദ് കേസില്‍ വിചാരണ നേരിടണമെന്നു സുപ്രിംകോടതി വിധിച്ചതിനു പിന്നാലെ രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മന്ത്രി തള്ളി.
അധികാരത്തിന് വേണ്ടി ആര്ത്തിയുള്ളയാളല്ല താന്‍. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദേശീയ പതാകയുമായി ബന്ധപ്പെട്ട കേസില്‍ രാജിവച്ചിട്ടുണ്ടെന്നും ഉമാഭാരതി പറഞ്ഞു.
രാമക്ഷേത്രത്തിനു വേണ്ടി ജയിലില്‍ പോകാനും തയാറാണ്. സംഭവത്തില്‍ യാതൊരു ഗൂഢാലാചനയുമില്ലെന്നും ഉമാഭാരതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."