HOME
DETAILS
MAL
നവയുഗം ബാലവേദി ബാലസർഗ്ഗോത്സവം 2020 വിജയികളെ പ്രഖ്യാപിച്ചു
backup
June 14 2020 | 08:06 AM
ദമാം: നവയുഗം സാംസ്ക്കാരികവേദിയുടെ ബാലവേദി കേന്ദ്രകമ്മിറ്റി, ഓൺലൈനിൽ നടത്തിയ "ബാലസർഗ്ഗോത്സവം 2020" മത്സരവിജയികളെ പ്രഖ്യാപിച്ചു. സീനിയർ വിഭാഗത്തിൽ ഗാനാലാപനത്തിൽ ഗൗരി രാംദാസും, ചിത്രരചനയിൽ അല്യാന ഷിബുവും, കഥാ രചനയിൽ ഗൗതം മോഹനും, നൃത്തത്തിൽ അഭിരാമി മണികുട്ടനും വിജയികളായി. ജൂനിയർ വിഭാഗത്തിൽ ഗാനാലാപനത്തിലും, നൃത്തത്തിലും ദുവ ബൈജുവും, മോണോ ആക്റ്റിൽ സമർ അൻവറും, ചിത്രരചനയിൽ അയ്ഷ ഷിബുവും വിജയികളായി.
ലോക്ക്ഡൌൺ കാരണം വീട്ടിൽ അടക്കപ്പെട്ട കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിയ്ക്കുവാനായാണ് നവയുഗം ബാലവേദി ഓൺലൈനിൽ ബാലസർഗ്ഗോത്സവം 2020 മത്സരങ്ങൾ സംഘടിപ്പിച്ചത്.വിജയികളെ അഭിനന്ദിയ്ക്കുന്നതായും വിജയികൾക്കുള്ള സമ്മാനദാനം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിച്ച ശേഷം പിന്നീട് നടത്തുന്നതായിരിക്കുമെന്നും നവയുഗം ബാലവേദി കേന്ദ്രകമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."