പൊലിസുകാരന് മരിച്ചത് സ്പിരിറ്റ് കുടിച്ച്: സുഹൃത്ത് പിടിയില്‍
കടയ്ക്കല്‍ (കൊല്ലം): മലപ്പുറം ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ പൊലിസുകാരന് കടയ്ക്കല്‍ ഇട്ടിവ ചരിപ്പറമ്പ് രോഹിണിയില്‍ ചന്ദ്രന് പിള്ളയുടെ മകന് അഖില്‍ (35) മരിച്ചത് സ്പിരിറ്റ് കുടിച്ചത് മൂലമെന്ന് തെളിഞ്ഞു. സംഭവത്തില്‍ സ്പിരിറ്റ് എത്തിച്ചുനല്‍കിയ സുഹൃത്ത് ഇട്ടിവ ചരിപ്പറമ്പ് കിഴക്കുംകര കളിലില്‍ വീട്ടില്‍ വിഷ്ണു (35) പിടിയിലായി.
സാനിറ്റൈസറായി ഉപയോഗിക്കാന്‍ എന്ന വ്യാജേന ഹോസ്പിറ്റല്‍ ജീവനക്കാരിയുടെ സഹായത്തോടെ വിഷ്ണു ക്ലിനിക്കല്‍ സ്പിരിറ്റ് വാങ്ങി കൂട്ടംകൂടി മദ്യപിക്കുകയായിരുന്നു. റൂറല്‍ എസ്.പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്തായത്. കേസില്‍ അറസ്റ്റിലായ പ്രതി വിഷ്ണുവിന്റെ വീട്ടില്‍ നിന്ന് പൊലിസ് സ്പിരിറ്റ് കണ്ടെടുത്തു. കൊവിഡ് പരിശോധനാ ഫലം ലഭിക്കാത്തതിനാല്‍ അഖിലിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."