60 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി
വികസനം സാധ്യമാകുന്നതോടെ 45,000 മുതല്‍ 50,000 വരെ കാണികളെ ഉള്‍ക്കൊള്ളാന്‍ ഗാലറിക്ക് കഴിയും
മഞ്ചേരി: പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയത്തിന്റെ വികസനത്തിന് 60 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി. ഒന്നാംഘട്ടത്തില്‍ പണികള്‍ പൂര്‍ത്തിയാക്കുന്നതോടൊപ്പം സ്റ്റേഡിയത്തിന്റെ അടിസ്ഥാനസൗകര്യം വികസിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. കിഫ്ബിയിലുള്‍പ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നത്. സിന്തറ്റിക്ക് ട്രാക്ക്, ഇന്‍ഡോര്‍ സ്റ്റേഡിയം, നീന്തല്‍ക്കുളം, പരിശീലന മൈതാനം, ഹോക്കി മൈതാനം, കുട്ടികളുടെ കായികപാര്ക്ക്, ഹോസ്റ്റല്‍ കെട്ടിടം തുടങ്ങിയവയാണ് ഒരുങ്ങുന്നത്. ആദ്യഘട്ടത്തിലെ പണികള്‍ പൂര്‍ത്തിയാക്കാന്‍ അഞ്ചുകോടിരൂപയാണ് കണക്കാക്കുന്നത്. തെക്ക്വടക്ക് ഭാഗത്തെ ഗാലറിയും പൂര്‍ത്തീകരിക്കും. ഇതോടെ 45,000 മുതല്‍ 50,000 വരെ കാണികളെ ഉള്‍ക്കൊള്ളാന്‍ ഗാലറിക്ക് കഴിയും. നിലവില്‍ 30,000ത്തോളം കാണികളെയാണ് പരമാവധി ഉള്‍ക്കൊള്ളാനാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."