ജോര്‍ജിയയില്‍ 14 കാരിയുടെ ഹിജാബ് വലിച്ചുകീറി, ഭീകരവാദിയെന്നും അധിക്ഷേപം
വാഷിങ്ടണ്‍: യു.എസ് സംസ്ഥാനമായ ജോര്‍ജിയയില്‍ 14 കാരിയായ മുസ്ലിം പെണ്‍കുട്ടിക്ക് നേരെ വംശീയ ആക്രമണം. ഹിജാബ് പറിച്ചെറിഞ്ഞ സംഘം കുട്ടിയെ ഭീകരവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലിസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം മാഗിയാനോസിലെ മാളിനു സമീപത്ത് നടക്കവെയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്.
യുവാവാണ് കുട്ടിക്കെതിരേ ആക്രമണം നടത്തിയതെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും ഡണ്‍വുഡി പൊലിസ് പറഞ്ഞു. എല്ലാവിഭാഗം ജനങ്ങളും താമസിക്കുന്ന പ്രദേശമാണ് ഡണ്വുഡിയെന്നും ഇവിടെ വംശീയവിദ്വേഷം പതിവില്ലാത്തതാണെന്നും പൊലിസ് മേധാവി ബില്ലി ഗ്രോഗണ് പറഞ്ഞു.
കേസില്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വംശീയ ആക്രമണമാണ് നടന്നതെന്ന് പൊലിസ് പറയുന്നില്ല. കൈയേറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. അതേസമയം പ്രതിയെ കുറിച്ച് വിവരം നല്‍കുന്നയാള്‍ക്ക് ആയിരം ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സിന്റെ ജോര്‍ജിയ ചാപ്റ്റര്‍ അറിയിച്ചു. മുസ്ലിം വിരുദ്ധ ആക്രമണങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്ന പൊലിസിനെയും സംഘടന അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."