'ഇ.ശ്രീധരന്റെ പ്രസ്താവന തരംതാണത് '
കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിലെ കരാറുകാരെ എന്‍ജിനിയര്‍മാര്‍ കല്ല്യാണത്തിന് വിളിക്കരുതെന്ന പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ ഇ.ശ്രീധരന്റെ പ്രസ്താവന തരംതാണതെന്ന് കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് ഫെഡറേഷന്‍. അഴിമതി നടത്തുന്നവരെ പൊതുസമൂഹം മാറ്റിനിര്‍ത്തണം എന്നു പറയുന്നതിനു പകരം കരാറുകാരെ ഒന്നടങ്കം ശ്രീധരന്‍ അധിക്ഷേപിക്കുകയാണ് ചെയ്തതെന്ന് ഫെഡറേഷന്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൊതുമരാമത്ത് ഓഫിസുകളെല്ലാം കുത്തഴിഞ്ഞ നിലയിലാണ്. ഇതു കാര്യക്ഷമമാക്കുമെന്ന മന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. കരാറുകാരുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് നാഷണലൈസ്ഡ് ബാങ്ക് മാനേജര്‍മാര്‍ നല്‍കുന്ന കേപ്പബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കുക, 15 ലക്ഷം വരെയുള്ള പ്രവൃത്തികളെ ഇ-ടെന്‍ഡറുകളില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും സര്‍ക്കാറിനെ അറിയിച്ചതായും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പി.നാഗരത്‌നന്‍, പി.മോഹന്‍ദാസ്, ടി.മധു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."