HOME
DETAILS
MAL
ഇടുക്കിയില്‍ ഒരു സ്വതന്ത്രന് കൂടി പത്രിക സമര്‍പ്പിച്ചു
backup
March 30 2019 | 06:03 AM
തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പ് പത്രികാസമര്‍പ്പണത്തിന്റെ രണ്ടാം ദിനത്തില്‍ ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ ഒരു നാമനിര്‍ദേശ പത്രിക കൂടി ലഭിച്ചു.
സ്വതന്ത്ര സ്ഥാനാര്‍ഥി റെജിമോന് ജോസഫാണ് ജില്ലാ വരണാധികാരിയായ കലക്ടര്‍ എച്ച്. ദിനേശന് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് സത്യപ്രസ്താവനയും നടത്തി.
ഒരു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. സ്ഥാനാര്‍ഥി കെട്ടി വയ്ക്കേണ്ട തുകയായ 25000 രൂപ പണമായി പത്രികയോടൊപ്പം നല്കി. സ്വതന്ത്ര സ്ഥാനാര്‍ഥി ആയതിനാല്‍ പത്തു പേരാണ് പിന്താങ്ങിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."