മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞു ഴ 10 തൊഴിലാളികളെയും രക്ഷപ്പെടുത്തി ഴ മൂന്നുപേര്‍ക്ക് പരുക്ക്
ചവറ: ശക്തമായ തിരമാലയില്‍പ്പെട്ട് കടലില്‍ മത്സ്യ ബന്ധനം നടത്തി വരുകയായിരുന്ന വളളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന പത്ത് തൊഴിലാളികളെയും രക്ഷപ്പെടുത്തി. ഇതില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. പുത്തന്‍തുറ സ്വദേശികളായ തെക്കേയറ്റത്ത് വീട്ടില്‍ ധാരണീധരന് (55), ഷിനു നിവാസില്‍ ഷിനു (38), വള്ളം ഉടമ ദിലീപ് (60) എന്നിവര്‍ക്കാണ് കാലിനും തലയ്ക്കും പരുക്കേറ്റത്.
നീണ്ടകര പുത്തന്‍തുറ തെക്കേമുണ്ടകത്തില് ദിലീപിന്റെ ഉടമസ്ഥതയിലുളള മംഗോളിയ എന്ന വള്ളമാണ് ബുധനാഴ്ച്ച രാവിലെ 7.30 ഓടെ മറിഞ്ഞത്. നീണ്ടകര ഹാര്‍ബറില്‍നിന്ന് മത്സ്യ ബന്ധനത്തിന് പോയ വള്ളം പുത്തന്‍തുറ ഭാഗത്ത് മത്സ്യ ബന്ധനം നടത്തുന്നതിനിടയില്‍ തിരമാലയില്‍പ്പെട്ട് മറിയുകയായിരുന്നു. വള്ളത്തില്‍ പിടിച്ചുകിടന്ന തൊഴിലാളികളെ സമീപത്ത് മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന അഭിമന്യു, വരദാനം എന്നീ വള്ളത്തിലെ തൊഴിലാളികളും സഭവമറിഞ്ഞെത്തിയ നീണ്ടകര മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഘവും രക്ഷപ്പെടുത്തുകയായിരുന്നു. മറിഞ്ഞ വള്ളവും തൊഴിലാളികളേയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ ബോട്ടില്‍ കരയ്ക്കെത്തിച്ചു. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."