HOME
DETAILS

വിഴിഞ്ഞം കരാര്‍: സി.എ.ജിക്ക് വീഴ്ചയെന്ന് അന്വേഷണ കമ്മിഷന്‍

  
backup
July 05 2018 | 16:07 PM

%e0%b4%b5%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%82-%e0%b4%95%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%8e-%e0%b4%9c%e0%b4%bf%e0%b4%95%e0%b5%8d

കൊച്ചി: വിഴിഞ്ഞം തുറമുഖനിര്‍മാണ കരാര്‍ സി.എ.ജി വിലയിരുത്തിയത് മുന്‍വിധിയോടെയാണെന്ന് അന്വേഷണ കമ്മിഷന്റെ നിരീക്ഷണം.

കരാറിനെ അപലപിക്കണം എന്ന മുന്‍വിധിയോടെയായിരുന്നു സി.എ.ജിയുടെ സമീപനമെന്ന് സംശയിക്കേണ്ടതരത്തിലാണ് റിപ്പോര്‍ട്ട്. പദ്ധതിക്കെതിരേ ലേഖനമെഴുതിയ വ്യക്തിയെ വിദഗ്ധന്‍ എന്ന രീതിയിലാണ് പരാമര്‍ശിച്ചിരിക്കുന്നത്. വസ്തുതാപരമായ ഏറെ പിഴവുകളും റിപ്പോര്‍ട്ടിലുണ്ടെന്നും കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ നിരീക്ഷിച്ചു.

ചിലര്‍ എഴുതി തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഒപ്പിട്ട് നല്‍കിയ ക്ലറിക്കല്‍ ജോലിമാത്രമാണ് സി.എ.ജി ചെയ്തതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കമ്മിഷന്‍ പറഞ്ഞു.

വിഴിഞ്ഞം കരാറിനെ കുറിച്ച് ആലോചിക്കുന്നതിനായി ഡല്‍ഹിയില്‍ രഹസ്യയോഗം ചേര്‍ന്നിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ കമ്മിഷനെ അറിയിച്ചു.

കോണ്‍ഗ്രസ് എം.പിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ഉമ്മന്‍ചാണ്ടി, കെ. ബാബു, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നതായും അഭിഭാഷകന്‍ വ്യക്തമാക്കി. അതേസമയം, മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ തെളിവെടുപ്പിനായി കമ്മിഷന്‍ മുമ്പാകെ വിളിച്ചുവരുത്തണമെന്ന പി.സി ജോര്‍ജ് എം.എല്‍.എയുടെ ആവശ്യം കമ്മിഷന്‍ തള്ളി.

പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കാതെയാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാറില്‍ ഒപ്പിടാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീരുമാനിച്ചതെന്ന് സുധീരന്‍ പരസ്യ പ്രസ്താവന നടത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തണമെന്നായിരുന്നു ആവശ്യം.

എന്നാല്‍ പ്രസ്താവനകളല്ല തെളിവുകളാണ് കമ്മിഷന് വേണ്ടതെന്നും വി.എം സുധീരനെ വിളിച്ചുവരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.

സ്വന്തം നിലയില്‍ ഹാജരായി തെളിവുനല്‍കുന്നതില്‍ തടസമില്ലെന്നും കമ്മിഷന്‍ പറഞ്ഞു. പി.സി ജോര്‍ജിനുവേണ്ടി മകന്‍ ഷോണ്‍ ജോര്‍ജാണ് കമ്മിഷന്‍ മുമ്പാകെ ഹാജരായത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകന്‍ പിടിയിൽ

Kerala
  •  a month ago
No Image

ജാമ്യത്തിലിറങ്ങിയ പ്രതി പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

Kerala
  •  a month ago
No Image

കായികമേളയിലെ പോയിന്റെ വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍ 

Kerala
  •  a month ago
No Image

‌കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍റെ പരാമര്‍ശം വിവാദത്തില്‍

National
  •  a month ago
No Image

പത്തനംതിട്ടയില്‍ ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

Kerala
  •  a month ago
No Image

ഓൺലൈൻ ട്രേഡിം​ഗ് തട്ടിപ്പ്; 13 ലക്ഷം കവ‍ർന്ന് വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി കരിപ്പൂരിൽ പിടിയിൽ

Kerala
  •  a month ago