പത്തനംതിട്ടയില്‍ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ
പത്തനംതിട്ട: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. കേസിലെ പ്രതിയും കുട്ടിയുടെ രണ്ടാനച്ഛനുമായ തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സ് പാണ്ഡ്യനാണ് പത്തനംതിട്ട ജില്ല കോടതി വധശിക്ഷ വിധിച്ചത്. 2021 മാര്‍ച്ച് അവസാനമാണ് കുട്ടി കൊല്ലപ്പെടുന്നത്.
ക്രൂരമായ പീഡനത്തിന് ഇരയായാണ് കുട്ടി കൊല്ലപ്പെട്ടതെന്ന ഞെട്ടിക്കുന്ന വിവരമാണ് പോസ്റ്റ് മോര്‍ട്ടംറിപ്പോര്‍ട്ടിലുണ്ടായിരുന്നത്.കൊലപാതകം, പീഡനം, ക്രൂരമായ മര്‍ദ്ദനം, പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 വകുപ്പുകളില്‍ പ്രതി കുറ്റക്കാരനാണെന്ന് നവംബര്‍ 5 ന് കോടതി വിധിച്ചിരുന്നു.
കുമ്പഴയില്‍ വാടകവീട്ടിലാണ് തമിഴ്‌നാട് സ്വദേശികളായ ഇവര്‍ കഴിഞ്ഞിരുന്നത്. കുഞ്ഞിന്റ ശരീരത്തില്‍ കത്തികൊണ്ട് വരഞ്ഞും സ്പൂണ്‍വച്ച് കുത്തിയതുമുള്‍പ്പടെ 60-ഓളം മുറിവുകളുണ്ടായിരുന്നു. ഇത്തരത്തില്‍ നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. ക്രൂരമായ ലൈംഗിക പീഢനം വര്‍ഷങ്ങളായി നടന്നുവെന്ന് തെളിയിക്കുന്നതായിരുന്നു മറ്റൊരു റിപ്പോര്‍ട്ട്. അഞ്ച് വയസുകാരിയെ രണ്ടാനച്ഛനെ ഏല്‍പ്പിച്ചാണ് അമ്മ വീട്ടുജോലിക്ക് പോയത്. മടങ്ങിയെത്തിയപ്പോള്‍ ചലനമറ്റ നിലയില്‍ കുഞ്ഞിനെ കണ്ടെത്തി.
കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍തന്നെ ഡോക്ടര്‍മാര്‍ ലൈംഗിക പീഡന സംശയം പറഞ്ഞിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളും നീര് വീക്കവും കണ്ടെത്തിയിരുന്നു. മരണത്തിന്റെ തലേദിവസങ്ങളിലും ക്രൂരപീഢനം നടന്നിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. പ്രതി കഞ്ചാവിനും മദ്യത്തിനും അടിമയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."