HOME
DETAILS

ഒരുലക്ഷം കണ്ടെയ്‌നർ; ട്രയൽ റണ്ണിൽ നാഴികക്കല്ലായി വിഴിഞ്ഞം

  
ഗിരീഷ് കെ. നായർ
November 11, 2024 | 6:40 AM

One lakh containers Vizhinjam as a milestone in the trial run

തിരുവനന്തപുരം: ട്രയൽ റൺ നടത്തുന്നതിനിടെ ഒരുലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്ത് റെക്കോഡ് നേട്ടവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. പുതുവർഷ സമ്മാനമായി തുറമുഖം കമ്മിഷൻ ചെയ്യാനിരിക്കേയാണ് ട്രയൽ ആരംഭിച്ച് മാസങ്ങൾക്കകം റെക്കോഡ് നേട്ടം കൈവരിച്ചിരിക്കുന്നത്. ഈ വർഷം ജൂലൈയിലാണ് തുറമുഖം ട്രയൽ റണ്ണിലേക്ക് കടന്നത്. തുടർന്ന് ആദ്യ ചരക്കുകപ്പൽ എം.വി സാൻ ഫെർണാണ്ടോ എന്ന മദർഷിപ്പാണ് ജൂലൈ 11ന് വിഴിഞ്ഞം ബർത്തിലെത്തിയത്.

ഇതിനു പിന്നാലെ ലോകത്തെ വമ്പൻ ഷിപ്പിംഗ് കമ്പനികളുടെ മദർഷിപ്പുകൾ  തീരമണഞ്ഞു. നവംബർ ഒൻപതുവരെയുള്ള കണക്കുകൾ പ്രകാരം 46 കപ്പലുകളാണ് വിഴിഞ്ഞത്തെത്തിയത്. ഈ കപ്പലുകളിൽ നിന്നെല്ലാമായി 1,00,807 കണ്ടെയ്‌നറുകളാണ് നവംബർ ഒൻപതുവരെ വിഴിഞ്ഞം കൈകാര്യം ചെയ്തത്. ആദ്യ രണ്ടു മാസത്തിനിടെ തന്നെ 25,000 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്ത് വിഴിഞ്ഞം വിജയക്കുതിപ്പിന് നാന്ദി കുറിച്ചിരുന്നു.

20 അടി വലുപ്പമുള്ള കണ്ടെയ്‌നറുകളാണ് മദർഷിപ്പുകളിലൂടെ വിഴിഞ്ഞത്തെത്തിയത്. ഡിസംബറോടെ 60,000 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനാകുമെന്ന് കരുതിയിടത്താണ് ഒരുലക്ഷത്തിന്റെ റെക്കോഡ് നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
ട്രയൽ റൺ തുടങ്ങിയ ആദ്യ മാസത്തിൽത്തന്നെ വിഴിഞ്ഞത്ത് മൂന്ന് മദർഷിപ്പുകൾ എത്തിയിരുന്നു. സെപ്തംബറിൽ തുറമുഖത്തെത്തിയ മദർഷിപ്പുകളുടെ എണ്ണം നാലിരട്ടിയായി. കഴിഞ്ഞ മാസം 23 മദർഷിപ്പുകളെത്തിയപ്പോൾ ഈ മാസം ഒരാഴ്ചയ്ക്കിടെ എട്ട് കപ്പലുകൾ എത്തിയിട്ടുണ്ട്.

ഏഴരക്കോടി രൂപയാണ് ജി.എസ്.ടി വരുമാനമായി സർക്കാരിന് ലഭിച്ചത്. ഇക്കാലയളവിൽ ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ (എം.എസ്.സി) കൂറ്റൻ മദർഷിപ്പുകളായ ക്ലോഡ് ജിറാർഡെ, അന്ന, വിവിയാന തുടങ്ങിയവ എത്തി. ആദ്യഘട്ടത്തിൽ 800 മീറ്റർ ബർത്ത് ആണ് പൂർത്തിയാകുക. പുതുവർഷത്തോടെ ഇത് പൂർണതോതിൽ പ്രവർത്തന സജ്ജമാകും. തുടർന്ന് രണ്ടും മൂന്നും നാലും ഘട്ടങ്ങൾ ഒന്നിച്ച് പൂർത്തിയാക്കും.

2028ൽ എല്ലാ ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ 2000 മീറ്റർ ബർത്താകും വമ്പൻ മദർഷിപ്പുകൾക്ക് ആതിഥ്യമരുളാൻ സജ്ജമാവുക. നിലവിൽ ഇവിടെ എത്തിയ വലിയ മദർഷിപ്പിന് 400 മീറ്റർ ആണ് നീളം. 59 മീറ്ററോളം വീതിയുമുണ്ടായിരുന്നു. 24,000 കണ്ടെയ്‌നറുകൾ വരെ വഹിക്കാൻ ശേഷിയുള്ള വൻ കപ്പലുകളിൽ നിന്ന് വിഴിഞ്ഞത്ത് കൈകാര്യം ചെയ്ത കൂടുതൽ കണ്ടെയ്‌നറുകളുടെ എണ്ണം 2,500 മാത്രമായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. 2960 മീറ്റർ പുലിമുട്ട് പൂർത്തിയായിട്ടുണ്ട്. കടൽക്ഷോഭങ്ങളെ ചെറുക്കാൻ ഇത് പര്യാപ്തവുമാണ്.

 

കേരളത്തിന്റെ സുവർണതീരം
വിഴിഞ്ഞം കേരളത്തിന്റെ സുവർണ തീരമായി മാറിയെന്ന് തുറമുഖമന്ത്രി വി.എൻ വാസവൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. കേരളത്തിന്റെ വികസന ചരിത്രത്തിൽ പുതുയുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വിഴിഞ്ഞമെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  7 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  7 days ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  8 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  8 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  8 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  8 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  8 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  8 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  8 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  8 days ago