മുഖ്യമന്ത്രി സൈബര്‍ ഗുണ്ടയുടെ നിലവാരത്തിലേക്ക് താഴരുത്; സര്‍ക്കാരിന്റെ വീഴ്ച്ച ചൂണ്ടിക്കാണിക്കുക എന്നത് പ്രതിപക്ഷത്തിന്റെ ധര്‍മം: ചെന്നിത്തല
തിരുവനന്തപുരം: കൊവിഡ് കാലത്തെ പ്രതിപക്ഷത്തിനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏത് കാര്യത്തിലാണ് പ്രതിപക്ഷം തുരങ്കംവെച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
ആശ്വാസനടപടികള്‍ സര്‍ക്കാരിന്റേതെന്ന് വരുത്തിതീര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സര്‍ക്കാരിന്റെ വീഴ്ച്ച ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ ധര്‍മമാണ്. വിമര്‍ശനങ്ങളും വീഴ്ചകളും ചൂണ്ടിക്കാട്ടുന്‌പോള്‍ സൈബര്‍ ഗുണ്ടകളുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി താഴുന്നത് ശരിയല്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു.
ബംഗാളില്‍ സിപിഎം സ്വീകരിക്കുന്ന സമീപനം സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാരിനോട് സ്വീകരിച്ചിട്ടില്ല. സീതാറാം യെച്ചൂരി നടത്തുന്ന പ്രസ്താവനകളുടെ പകുതിപോലും ഞങ്ങള്‍ നടത്തിയിട്ടില്ല. എല്ലാതരത്തിലും സര്‍ക്കാരുമായി യോജിച്ചുതന്നെയാണ് കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
കൊവിഡ് പ്രതിരോധത്തെ തളര്‍ത്തിയത് സര്‍ക്കാരിന്റെ പാളിച്ചകളാണ്. പ്രവാസികള്‍ വിദേശത്ത് കിടന്ന് മരിക്കട്ടെ എന്നാണ് സര്‍ക്കാര്‍ നയം. പ്രതിപക്ഷ സംഘടനകളാണ് പ്രവാസികളെ സഹായിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
മുല്ലപ്പള്ളിയുടെ പരാമര്‍ശത്തെക്കുറിച്ച് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രിയെപ്പോലെ ആളുകളെ അപമാനിക്കുന്ന പ്രയോഗം ആരും നടത്തിയിട്ടില്ല. താമരശേരി ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് വിളിച്ചു. ദൈവദാസനായ അദ്ദേഹത്തെ നികൃഷ്ട ജീവിയെന്ന് വിളിച്ചിട്ട് ഇതുവരെ മാപ്പ് പറഞ്ഞില്ല. ഇന്ത്യന്‍ പാര്‍ലമെന്റിലെ മികച്ച അംഗമാണ് എന്‍കെ പ്രേമചന്ദ്രന്‍. അദ്ദേഹത്തെ പരനാറിയെന്ന് വിളിച്ചു, പിന്‍വലിച്ചില്ല. ടിപി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടിക്കൊന്നിട്ട് ചോരയുടെ ചൂടാറും മുന്‍പ് കുലംകുത്തിയെന്ന് വിളിച്ചു. ചെറ്റ, ചെറ്റത്തരം എന്ന് പലവട്ടം മുഖ്യമന്ത്രി ഉപയോഗിച്ചു. മുല്ലപ്പള്ളിയുടെ പിതാവ് ഗോപാലനെ പോലും അപമാനിച്ചു. എ വിജയരാഘവന്‍ രമ്യ ഹരിദാസിനെ അപമാനിച്ചപ്പോള്‍ ഒരക്ഷരം മിണ്ടിയില്ല. സ്ത്രീകളെ കുറിച്ചുള്ള മന്ത്രിമാരുടെ പദപ്രയോഗത്തിനെതിരെ മുഖ്യമന്ത്രി മിണ്ടിയില്ല. കായംകുളം എംഎല്‍എക്കെതിരായ പദപ്രയോഗത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങത് അറിഞ്ഞില്ല.- പ്രതിപക്ഷ നേതാവ് പറഞ്ഞു.
കോടികളുടെ അഴിമതി തടഞ്ഞ പ്രതിപക്ഷത്തോട് മുഖ്യമന്ത്രിക്ക് അമര്‍ഷമാണ്. മുഖ്യമന്ത്രിയുടെ അമര്‍ഷം സ്വാഭാവികമാണ്. അത് സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."