അഭയം വീടില്ലാത്തവര്‍ക്കൊരു വീട് ; രണ്ടാമത്തെ വീടും പൂര്‍ത്തീകരിച്ച്് ചിറ്റൂര്‍ കോളജ്
ചിറ്റൂര്‍: 'അഭയം വീടില്ലാത്തവര്‍ക്കൊരു വീട്' പദ്ധതിയുടെ ഭാഗമായി ചിറ്റൂര്‍ കോളജ് നാഷനല്‍ സര്‍വിസ് സ്‌കീം യൂനിറ്റുകള്‍ നിര്‍മിച്ച രണ്ടാമത് വീടിന്റെ താക്കോല്‍ കൈമാറി.
താക്കോല്‍ദാനം കൊടുമ്പ് പഞ്ചായത്ത് മെമ്പര്‍ സി. ചാത്തു നിര്‍വഹിച്ചു. കൊടുമ്പ് ചേപ്പിലംതിട്ടയിലെ വയോധികരായ കെ. കണ്ടന്‍, ചെല്ല ദമ്പതികളും അവരുടെ പെണ്മകളും ഉള്‍പ്പെടുന്ന കുടുംബത്തിനാണ് വീട് നിര്‍മിച്ചു നല്‍കിയത്. വീടിന്റെ അസ്ഥിവാരം വെട്ടല്‍, നിര്‍മാണ സമഗ്രികള്‍ എത്തിക്കല്‍, പ്രധാനവാര്‍പ്പ്, കട്ടിളകള്‍, വാതിലുകള്‍ എന്നിവ പിടിപ്പിക്കല്‍, പെയിന്റിങ് എന്നീ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ എന്‍.എസ്.എസ് വിദ്യാര്‍ഥികളാണ് ഏറ്റെടുത്ത് നടത്തിയത്. അഞ്ചുലക്ഷം രൂപയോളം ചെലവായ വീട് നിര്‍മാണത്തിന് വിദ്യാര്‍ഥികള്‍ സുമനസുകളില്‍നിന്നു സമാഹരിച്ച തുക കൂടാതെ പഞ്ചായത്തും ധനസഹായം നല്‍കിയിരുന്നു. എട്ടു മാസങ്ങള്‍കൊണ്ടാണ് വീടിന്റെ പണി പൂര്‍ത്തീകരിക്കാനായത്. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മായ കെ. പ്രദീഷ്, പ്രോഗ്രാം ഓഫിസര്‍ സി. ജയന്തി, വളണ്ടിയര്‍ സെക്രട്ടറിമാരായ എസ്. പ്രമോദ്, സായ് പ്രശാന്ത്, കെ. വൈഷ്ണ, എം.ബി ഷബീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം. ഇതിന് മുന്‍പ് വിദ്യാര്‍ഥികള്‍ കണ്ടെത്തിയ അഞ്ചുലക്ഷം രൂപകൊണ്ട് തത്തമംഗലം, പള്ളത്താമ്പുള്ളി കെ. രാജന്റെ കുടുംബത്തിനും ഇവര്‍ വീടുവെച്ച് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."