സതീഷ് ചന്ദ്രന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
കാസര്‍കോട്: ലോക്സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇന്നലെ രാവിലെ 11ന് വരണാധികാരിയായ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന് മുന്‍പാകെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സതീഷ് ചന്ദ്രന് വേണ്ടി മൂന്നുസെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. ഡമ്മി സ്ഥാനാര്‍ഥിയായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. സി.എച്ച് കുഞ്ഞമ്പുവാണ് പത്രിക നല്‍കിയത്.
വിദ്യാനഗറിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസ് പരിസരത്തുനിന്ന് പ്രകടനമായാണ് കെ.പി സതീഷ്ചന്ദ്രനും ഇടതുമുന്നണി നേതാക്കളും പത്രികാ സമര്‍പ്പണത്തിനായി എത്തിയത്. മന്ത്രി ഇ. ചന്ദ്രശേഖരന്, സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി. കരുണാകരന് എം.പി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എച്ച് കുഞ്ഞമ്പു, സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന് പള്ളിക്കാപ്പില്‍, എം.എല്‍.എമാരായ ടി.വി രാജേഷ്, കെ. കുഞ്ഞിരാമന്, എം. രാജഗോപാല്‍, സി. കൃഷ്ണന്, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്, മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്, കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന് വി.വി രമേശന്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഡോ.വി.പി.പി മുസ്തഫ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. ഇടതുമുന്നണി ഘടകകക്ഷി നേതാക്കളായ എം.വി രാമകൃഷ്ണന്, സി.എന്‍ ദാമോദരന്‍, കരയാപ്രത്ത് കൃഷ്ണന്‍നമ്പ്യാര്‍, മൊയ്തീന് കുഞ്ഞി കളനാട്, ബാലകൃഷ്ണന് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."