വിദഗ്ധ പാലിയേറ്റീവ് പരിചരണത്തിന് ഇളംദേശം ബ്ലോക്കില്‍ തുടക്കമായി
തൊടുപുഴ: ജില്ലയിലെ കിടപ്പുരോഗികള്‍ക്കുള്ള വിദഗ്ധ പാലിയേറ്റീവ് പരിചരണ പദ്ധതിക്ക് ഇളംദേശം ബ്ലോക്കില്‍ തുടക്കമായി.
ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ് പഞ്ചായത്തുകളിലായി നടപ്പാക്കുന്ന രണ്ടാംഘട്ട പാലിയേറ്റീവ് പരിചരണ പരിപാടിക്കാണ് ഇളംദേശം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് കീഴില്‍ തുടക്കമായത്. ബ്ലോക്ക് പഞ്ചായത്തംഗം മാര്‍ട്ടിന്‍ മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ വിദഗ്ധ പാലിയേറ്റീവ് പരിചരണ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി സുരേന്ദ്രന്‍, ബ്ലോക്ക് മെമ്പര്‍മാരായ സോമി അഗസ്റ്റിന്‍, സുജ ഷാജി, ഗ്രാമപഞ്ചായത്തംഗം സി.ജി അഞ്ചു, ജില്ലാ പാലിയേറ്റീവ് കോ-ഓര്‍ഡിനേറ്റര്‍ സിജോ വിജയന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി.സി. കോശി, ഡോ. പി.കെ.ഷൈലജ, ഡോ. സജി മാത്യു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ടി സാബു എന്നിവര്‍ പ്രസംഗിച്ചു.
മെഡിക്കല്‍ സംഘത്തിനുള്ള മെഡിക്കല്‍ കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായ്ത് വൈസ് പ്രസിഡന്റ് എം. മോനിച്ചന്‍ നിര്‍വഹിച്ചു.വെള്ളിയാമറ്റം, ആലക്കോട, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, കോടിക്കുളം, കുടയത്തൂര്‍ പഞ്ചായത്തുകളിലുള്ള 131 കിടപ്പ് രോഗികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഫിസിയോതെറാപ്പിയും നഴ്‌സിംഗ് പരിചരണവും ഉള്‍പ്പെടെയുള്ള വിദഗ്ധ പരിചരണ പദ്ധതിയാണ് നടപ്പിലാക്കിയിരിക്കുന്നത്. ഒരു പഞ്ചായത്തില്‍ ഒരു ദിവസമെന്ന നിലയില്‍ ആഴ്ചയില്‍ ആറു ദിവസവും ഉറപ്പാക്കിയുള്ള പാലിയേറ്റീവ് പരിചരണമാണ് ആരംഭിച്ചിട്ടുള്ളത്. ജില്ലയില്‍ ആദ്യമായാണ് കമ്യൂണിറ്റി ഹെല്‍ത്ത്‌സെന്റര്‍ കേന്ദ്രീകൃത വിദഗ്ധ പാലിയേറ്റീവ് പരിചരണ പദ്ധതി ഇളംദേശം ബ്ലോക്കിന്റെ കീഴില്‍ ഏര്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."