നഗരസഭാ കാര്യാലയത്തിന് മുന്നില്‍ മുസ്‌ലിംലീഗ് പ്രതിഷേധ ധര്‍ണ നടത്തി
പൊന്നാനി: നഗരസഭാ ഭരണസമിതിയുടെ തെറ്റായ സമീപനങ്ങളില്‍ പ്രതിഷേധിച്ചും നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നത് താക്കീത് ചെയ്തും മുന്‍സിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ കാര്യാലയത്തിന് മുന്നില്‍ ധര്‍ണാ സമരം നടത്തി.
ഫിഷര്‍മെന്‍ കോളനി ഉടന്‍ യാഥാര്‍ഥ്യമാക്കുക, ക്ഷേമപെന്‍ഷനുകളുടെ അപാകത ഉടന്‍ പരിഹരിക്കുക, അനധികൃത നിയമനങ്ങള്‍ റദ്ദാക്കുക, മിടുക്കി പൊന്നാനി പദ്ധതിയിലെ അഴിമതി അന്വേഷിക്കുക, ഭവന നിര്‍മാണ പദ്ധതിയിലെ ഉപഭോക്താക്കള്‍ക്ക് ഫï് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ സമരം നടത്തിയത്.
മുന്‍സിപ്പല്‍ പ്രസിഡന്റ് വി.പി ഹുസൈന്‍കോയ തങ്ങള്‍ അധ്യക്ഷനായി. യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. സി.പി സകറിയ, കെ ഖാദര്‍, അഹമ്മദ് ബാഖഫി തങ്ങള്‍, യു മുനീബ്, എം.പി നിസാര്‍, സി.പി ഷിഹാബ്, ഷബീര്‍ ബിയ്യം, പി.ടി അലി, ഫൈസല്‍ കടവ്, ആയിശ അബ്ദു, എം അസ്‌കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."