HOME
DETAILS
MAL
അതിര്‍ത്തി പ്രശ്നങ്ങള്‍ ഇന്ത്യയും ചൈനയും ചര്‍ച്ചയിലൂടെ പരിഹരിക്കണം: ബ്രിട്ടന്
backup
June 26 2020 | 06:06 AM
ലണ്ടന്‍: അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ഇന്ത്യയും ചൈനയും ചര്‍ചയിലൂടെ പരിഹരിക്കണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷം അതിരൂക്ഷവും ആശങ്കയുണ്ടാക്കുന്നതുമാണ്. സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും ബോറിസ് ജോണ്സണ് പറഞ്ഞു. പൊതുസഭയിലെ പ്രതിവാര അഭിസംബോധനയ്ക്കിടെയാണ് അദ്ദേഹം ഗാല്‍വാന്‍ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."