HOME
DETAILS

'ജനാധിപത്യത്തെ  കശാപ്പ് ചെയ്യുന്നു' 

  
backup
June 27, 2020 | 3:52 AM

%e0%b4%9c%e0%b4%a8%e0%b4%be%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b4%b6%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%9a
 
 
ഇംഫാല്‍: മണിപ്പൂരില്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ബി.ജെ.പി ജനാധിപത്യത്തെ ഇല്ലാതാക്കുന്നെന്ന് കോണ്‍ഗ്രസ്. ബി.ജെ.പി സര്‍ക്കാരിനു പിന്തുണ പിന്‍വലിച്ചിരുന്ന എന്‍.പി.പിയുടെ നാല് എം.എല്‍.എമാരെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെത്തിച്ച് ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഇവര്‍ തീരുമാനം പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
സര്‍ക്കാരിനെ നിലനിര്‍ത്താന്‍ വൃത്തികെട്ട എല്ലാ വഴികളും ബി.ജെ.പി ഉപയോഗിക്കുന്നുണ്ടെന്നു കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ ഡല്‍ഹിയില്‍ പറഞ്ഞു. സി.ബി.ഐയെ ഉപയോഗിച്ചുപോലും ബി.ജെ.പി ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതിനു കൂട്ടിനില്‍ക്കുന്ന സ്പീക്കര്‍ക്കെതിരേയും കോണ്‍ഗ്രസ് ആരോപണമുയര്‍ത്തുന്നുണ്ട്.
നേരത്തെ, ബി.ജെ.പി സര്‍ക്കാര്‍ ന്യൂനപക്ഷമാകുകയും കോണ്‍ഗ്രസ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനു പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അഴിമതിക്കേസുകള്‍ അന്വേഷിക്കുന്നതിനും ഇവരെ ചോദ്യം ചെയ്യുന്നതിനും സി.ബി.ഐ സംഘം സംസ്ഥാനത്തെത്തിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ബി.ജെ.പി നാല് എന്‍.പി.പി എം.എല്‍.എമാരെ ഡല്‍ഹിയിലെത്തിച്ചിരുന്നത്. ബി.ജെ.പിക്കെതിരേ സമാന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയും രംഗത്തെത്തിയിട്ടുണ്ട്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടത് ചെറിയ ക്രാക്കുകള്‍; വാട്ടര്‍ പ്രൂഫിങ് ചെയ്ത് പരിഹരിക്കാവുന്ന വിഷയമാണത്; വിശദീകരണവുമായി ഊരാളുങ്കല്‍ 

Kerala
  •  2 days ago
No Image

പോര്‍ക്ക് മന്തി വിളമ്പുന്ന റംസാന്‍ ആശംസ കാര്‍ഡ്; ചേര്‍ത്തല സ്വദേശിക്കെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  2 days ago
No Image

'പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളെ ചതിച്ചു'; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് മഹിളാ മോര്‍ച്ച മാര്‍ച്ച്

National
  •  2 days ago
No Image

പാസ് ഇല്ലാതെ എത്തിയത് തടഞ്ഞു; പരിയാരം മെഡിക്കല്‍ കോളജ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച് നാലംഗ സംഘം

Kerala
  •  2 days ago
No Image

പത്തനംതിട്ടയില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

Kerala
  •  2 days ago
No Image

വേനല്‍ കടുത്തു, കുപ്പിവെള്ളവും ഐസും ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം...; സംസ്ഥാന വ്യാപകമായി പരിശോധന; 510 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്

Kerala
  •  2 days ago
No Image

വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ എന്ത് പറയും? ; ഇന്ന് രാത്രി 8.30 ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

National
  •  2 days ago
No Image

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ഡി.എ രണ്ട് ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം

National
  •  2 days ago
No Image

'ഇത് മോദി-ഷാ ഭരണത്തിന്റെ അന്ത്യത്തിന്റെ തുടക്കം; അവരുടെ കുടില തന്ത്രത്തിനേറ്റ കനത്ത പരാജയം' പ്രതിപക്ഷ ഐക്യത്തിന് നന്ദി പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് 

Kerala
  •  2 days ago
No Image

'ഹോര്‍മുസ് കടലിടുക്ക് വീണ്ടുമടച്ചു' റിപ്പോര്‍ട്ട്; നീക്കം യു.എസ് ഉപരോധം തുടര്‍ന്നതിന് പിന്നാലെ, ജലപാതയുടെ നിയന്ത്രണം പഴയ അവസ്ഥയിലേക്ക് മടങ്ങിയെന്ന് ഐ.ആര്‍.ജി.സി

International
  •  2 days ago