HOME
DETAILS
MAL
യു.എസില്‍ കൊവിഡ് ബാധിച്ചത് രണ്ടുകോടി പേര്‍ക്ക്!
ADVERTISEMENT
backup
June 27 2020 | 03:06 AM
ന്യൂയോര്‍ക്ക്: യു.എസില്‍ രണ്ടു കോടിയിലധികം ആളുകള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടാവുമെന്ന് സര്‍ക്കാര്‍ വിദഗ്ധര്‍. രാജ്യത്തെ പകുതിയിലേറെ സ്റ്റേറ്റുകളില്‍ രോഗം വ്യാപിക്കുന്നതിനിടെയാണ് രോഗനിയന്ത്രണ പ്രതിരോധ ഫെഡറല്‍ ഏജന്‍സിയായ സി.ഡി.സി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ആന്റി ബോഡി ടെസ്റ്റുകളിലൂടെയാണ് രോഗം ഇത്രയും പേര്‍ക്ക് ബാധിച്ചെന്ന് കണ്ടെത്തിയത്.
രാജ്യത്ത് ഇതിനകം 25 ലക്ഷത്തോളം പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാലിത് പത്തിരട്ടി കൂടുതലായിരിക്കുമെന്നും രണ്ടുകോടി പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് ആന്റിബോഡി ടെസ്റ്റുകള്‍ കാണിക്കുന്നതെന്നും സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സി.ഡി.സി) ഡയരക്ടര്‍ ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ് പറഞ്ഞു.
ഇതില്‍ കൂടുതല്‍ പേര്‍ക്കും പ്രകടമായ രോഗലക്ഷണങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ളവര്‍ രോഗമുള്ളതറിയാതെ മറ്റുള്ളവരുമായി ഇടപഴകുന്നത് രോഗ്യാപനം പതിന്മടങ്ങാകാന്‍ കാരണമാവുന്നു. രോഗമില്ലെങ്കിലും യുവാക്കള്‍ സ്രവപരിശോധനയ്ക്കു വിധേയരാകുന്നതാണ് രോഗവ്യാപനം തടയാനുള്ള വഴി. രാജ്യത്തെ ആകെ ജനസംഖ്യയില്‍ 5-8 ശതമാനത്തിന് വൈറസ് ബാധിച്ചതായി അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ച യു.എസില്‍ 40,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം കൂടിയതോടെ ന്യൂജഴ്‌സി, അരിസോണ, ന്യൂ മെക്‌സിക്കോ, ടെക്‌സാസ് സ്‌റ്റേറ്റുകള്‍ ഇളവുകള്‍ പിന്‍വലിച്ച് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങുകയാണ്. എല്ലാവരെയും സര്‍ക്കാര്‍ മാസ്‌കിടാനോ സാമൂഹ്യാകലം പാലിക്കാനോ നിര്‍ബന്ധിക്കാതെ വിടുകയാണെങ്കില്‍ വന്‍ ദുരന്തമാണുണ്ടാവുകയെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയതാണെന്ന് പകര്‍ച്ചവ്യാധി വിദഗ്ധന്‍ ലാറി ബ്രില്യന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ
Kerala
• 3 days agoപൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala
• 3 days agoവി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്; മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം
Kerala
• 3 days agoമലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍
Kerala
• 3 days agoമുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്
organization
• 3 days ago'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍
Kerala
• 3 days agoവാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍
National
• 3 days agoദമാമിൽ ഫ്ലാറ്റിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം: മൂന്ന് മരണം, മൂന്ന് പേർക്ക് ഗുരുതരം, 20 പേർക്ക് പരിക്ക്
Saudi-arabia
• 3 days agoരജനീകാന്ത് ആശുപത്രിയില്‍
National
• 3 days agoസലൂണില്‍ മുടി വെട്ടാന്‍ പോകുമ്പോള്‍ സൂക്ഷിച്ചോളൂ...! മുടിവെട്ടുമ്പോള്‍ മസാജിന്റെ പേരില്‍ കഴുത്തു തിരിച്ചു- യുവാവിന് മസ്തിഷ്‌കാഘാതം
Kerala
• 3 days agoADVERTISEMENT