വസ്ത്രഗ്രാമം പദ്ധതി: സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി
മികച്ച ട്രെയിനര്‍ക്കുള്ള അവാര്‍ഡ് പി. ശാന്തിക്കു മന്ത്രി എ.സി മൊയ്തീന്‍ സമ്മാനിച്ചു
മലപ്പുറം: കേരളാ ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റെ് കോര്‍പറേഷന്‍ സര്‍ക്കാര്‍ ധനസഹായത്തോടെ വനിതകള്‍ക്കായി നടപ്പാക്കുന്ന വസ്ത്രഗ്രാമം പദ്ധതിയില്‍ വിദഗ്ധ തയ്യല്‍ പരിശീലനം നേടിയവര്‍ക്കു സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി പരിശീലനം പൂര്‍ത്തീകരിച്ച വനിതകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മകവിനുള്ള അവാര്‍ഡുകളും മന്ത്രി എ.സി മൊയ്തീന്‍ സമ്മാനിച്ചു.
മലപ്പുറം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷനായി. മികച്ച ട്രെയിനര്‍ക്കുള്ള അവാര്‍ഡ് പി. ശാന്തിക്കു മന്ത്രി സമ്മാനിച്ചു.
വസ്ത്രഗ്രാമം പദ്ധതിയില്‍ പരിശീലനം നേടിയ വനിതകള്‍ നിര്‍മിച്ച തുണിത്തരങ്ങളുടെ പ്രദര്‍ശനവും ഒരുക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൈവേലക്കാര്‍ നിര്‍മിച്ച തനത് ഉപകരണങ്ങളും തനതു രീതിയില്‍ നിര്‍മിച്ച ആറന്മുള കണ്ണാടി, മണിച്ചിത്രത്താഴ്, ആമാടപ്പെട്ടി, വിവിധതരം മാലകള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ടായിരുന്നു.
ചടങ്ങില്‍ എസ്.എം.സി.ടി ചെയര്‍മാന്‍ കെ.എം മുസ്തഫ, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ബാബുരാജ്, കാഡ്‌കോ ചെയര്‍മാന്‍ നെടുവത്തൂര്‍ സുന്ദരേശന്‍, എന്‍. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. എം.ഡി ടി.വി വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."