മാതൃഭാഷയെ മറന്നുള്ള പഠനം പൂര്‍ണമല്ല: കവി വീരാന്‍കുട്ടി
ചേരാപുരം: കേരളത്തിന്റെ സ്വന്തം ഭാഷയായ മലയാളത്തെ മറന്നുകൊണ്ടുള്ള പഠനം ഒരിക്കലും പൂര്ണ്ണമാവുന്നില്ലെന്ന് പ്രശസ്ത കവി വീരാന്‍കുട്ടി.ചേരാപുരം നോര്‍ത്ത് എം.എല്‍.പി സ്കൂള്‍ പ്രധാനാധ്യാപകന് എം.പി ശ്രീധരനുള്ള യാത്രയയപ്പു സമ്മേളനവും വാര്‍ഷികവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ അബ്ദുല്ല അധ്യക്ഷനായി.
ടി.എം താഹിര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എല്‍.എസ്.എസ് ജേതാവിനു ഉപഹാരം എ.ഇ.ഒ പി.കെ സജീവന് നല്കി. മോളി മൂച്ചോട്ടുമ്മല്, ബഷീര്‍ മാണിക്കോത്ത്, കെ.കെ അന്ത്രു മാസ്റ്റര്‍, ലീല ആര്യങ്കാവില്‍, എന്‍.കെ കാളിയത്ത്, ടി.എം.മൂസ്സ മാസ്റ്റര്‍, പി.കെ ബഷീര്‍, ടി.വി മനോജന്, എ.കെ രാജീവന്, സി.കെ ബാബു, ആര്.കെ ശങ്കര്‍, കെ.പി സൗദ, ബീന.ബി, എം.പ്രദീപന്, കെ.പി റഫീഖ്, എം.പി ശ്രീധര്‍, മുഹമ്മദ് ഷിബിലി, സി.കെ സംസാരിച്ചു.
മാനേജര്‍ വി.ടി അന്‍വര്‍സാദത്ത് സമ്മാനദാനം നിര്‍വഹിച്ചു.കോല്‍ക്കളി പരിശീലകന് കുഞ്ഞിരാമന് ഗുരിക്കള്‍, ഡോ.എം ഫസീല ടി.എം എന്നിവരെ അനുമോദിച്ചു.
എന്‍.കെ ശശീന്ദ്രന് പഠനകേന്ദ്രം വക സ്കൂളിന് നല്കിയ സ്പീച്ചിങ് സ്റ്റാന്‍ഡ് ടി.കെ പ്രദീപന് കൈമാറി.കുട്ടികളുടെ കലാപരിപാടികളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."