മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ല; സൂചനയുമായി ഉദ്ധവ്
മുംബൈ: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായ മഹാരാഷ്ട്രയില്‍ ജൂണ്‍ 30നു ശേഷവും ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ലെന്ന സൂചനയുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കൊവിഡ് വ്യാപനം കുറഞ്ഞിട്ടില്ലെന്നും നിലവില്‍ ഘട്ടംഘട്ടമായി മാത്രമേ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്കാന് സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ സംസ്ഥാനത്ത് 1.6 ലക്ഷത്തിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴായിരത്തിലേറെ പേര് മരിച്ചു. മുംബൈയില്‍ മാത്രം മുക്കാല്‍ ലക്ഷത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയടക്കം പത്തു പ്രധാന നഗരങ്ങള്‍ ഇപ്പോഴും കണ്ടെയ്ന്മെന്റ് സോണുകളാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ തുടരുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്.
ലോക്ക്ഡൗണ്‍ ജൂലൈ 31വരെ നീട്ടി നേരത്തെ പശ്ചിമബംഗാള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ അസമിലെ ഗുവാഹത്തി ഉള്‍പ്പെടുന്ന ജില്ലയില്‍ ഇന്നു മുതല്‍ 14 ദിവസത്തേയ്ക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ സംസ്ഥാനത്തൊട്ടാകെ ഇന്നുമുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. ബംഗളൂരുവില്‍ ഇനിയുള്ള ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."