യൂബര്‍ ഓഫിസിനുമുമ്പില്‍ കുടില്‍കെട്ടി സമരം ആരംഭിക്കാനൊരുങ്ങി തൊഴിലാളികള്‍
കൊച്ചി: യൂബറിന്റെ തൊഴിലാളി വിരുദ്ധനടപടിക്കെതിരെ ജൂണ്‍ 19 മുതല്‍ ആരംഭിച്ച പണിമുടക്ക് സമരം ഒത്തുതീര്‍പ്പാകാത്ത സാഹചര്യത്തില്‍ നാളെ മുതല്‍ എറണാകുളം ഗാന്ധിനഗറിലെ യൂബര്‍ ഓഫിസിനുമുമ്പില്‍ രാവിലെ 10 മണിക്ക് കുടില്‍കെട്ടിസമരം ആരംഭിക്കുന്നു.
ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളെ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുക, വിലസൂചികയുടെ അടിസ്ഥാനത്തില്‍ സേവനവേതനവ്യവസ്ഥകള്‍ പുനര്‍ നിര്‍ണ്ണയിക്കുക തുടങ്ങിയ പതിനൊന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാലസമരം നടത്തിയിട്ടും ചര്‍ച്ചയ്ക്കുപോലും സന്നദ്ധമാവാതെ, ചര്‍ച്ചയ്ക്ക് മദ്ധ്യസ്ഥതവഹിക്കാന്‍ തയാറായ പൊലിസ് ഉദ്യോഗസ്ഥരെപ്പോലും കബളിപ്പിച്ച് യൂബര്‍ മാനേജ്‌മെന്റ് തങ്ങള്‍ക്ക് നിയമം ബാധകമല്ലെന്ന നിലപാട് സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ വ്യക്തമാക്കി .
ചര്‍ച്ച നടത്താത്തതിനാല്‍ ജൂണ്‍ 19 മുതല്‍ മുതല്‍ 4000 ത്തോളം തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.
എറണാകുളം എ.സി.പി സംയുക്ത യൂനിയന്‍ പ്രതിനിധികളെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചര്‍ച്ചയ്ക്ക് വിളിക്കുകയും ജൂണ്‍ 29 ന് അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ എ.സി.പിയുടെ ഓഫിസില്‍ ചര്‍ച്ച നടത്താമെന്ന് സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ 27 ന് സമരം പിന്‍വലിച്ചു.
എന്നാല്‍ യൂബര്‍ മാനേജ്‌മെന്റും എ.സി.പിയും ചര്‍ച്ച നടത്താന്‍ മുന്‍കൈ എടുക്കാതെ തൊഴിലാളികളെ കബളിപ്പിക്കുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് ജൂലൈ മൂന്ന് മുതല്‍ രണ്ടാംഘട്ട അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."