HOME
DETAILS
MAL
ജോസ് പക്ഷത്തെ പുറത്താക്കിയതല്ല, മാറ്റിനിര്‍ത്തിയത്: കെ. മുരളീധരന്
backup
July 01 2020 | 05:07 AM
കോഴിക്കോട്: യു.ഡി.എഫില്‍ നിന്ന് ആരെയും പുറത്താക്കിയിട്ടില്ലെന്ന് കെ. മുരളീധരന് എം.പി. മുന്നണി തീരുമാനം ലംഘിച്ചതിന് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി പക്ഷത്തെ മാറ്റിനിര്‍ത്തുകയാണ് ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചാല്‍ ജോസ് കെ. മാണി വിഭാഗത്തിന് മുന്നണിയില്‍ തുടരാം. തെറ്റ് തിരുത്തി ജോസ് കെ. മാണി വിഭാഗം തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."