HOME
DETAILS
MAL
കപ്പലിടിച്ച് മത്സ്യബന്ധന വള്ളം തകര്‍ന്നു; തൊഴിലാളികള്‍ രക്ഷപ്പെട്ടു
backup
July 08 2018 | 20:07 PM
മട്ടാഞ്ചേരി: കപ്പലിടിച്ച് മത്സ്യബന്ധന വള്ളം തകര്‍ന്നു. പുറം കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന തിരുവനന്തപുരം പൊഴിക്കല്‍ ആന്റണിയുടെ ഡിവൈന്‍ എന്ന ഫൈബര്‍ വള്ളമാണ് തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ ഞാറക്കലില്‍ നിന്ന് ഇരുപത് നോട്ടിക്കല്‍ മൈല്‍ അകലെ പടിഞ്ഞാറ് ഭാഗത്താണ് അപകടം.
ഗുജറാത്തില്‍ നിന്ന് ഒഡിഷയിലേക്ക് പോകുകയായിരുന്ന തായ്ലന്റിന്റെ എം.വി മയൂരി എന്ന കപ്പലാണ് അപകടം വരുത്തിയത്. അഞ്ച് തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്.വള്ളത്തിന്റെ ഒരു ഭാഗം തകര്‍ന്നു. തൊഴിലാളികളെല്ലാം രക്ഷപ്പെട്ടു. വലയും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടു.തകര്‍ന്ന വള്ളം മുനമ്പം ഹാര്‍ബറില്‍ അടുപ്പിച്ചു. തൊഴിലാളികളെ ഫോര്‍ട്ട്കൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."