രാഹുല്‍ വയനാട്ടില്‍; പത്രികാ സമര്‍പ്പണം 11.30ന്; താമരശ്ശേരി ചുരത്തില്‍ വാഹനനിയന്ത്രണം
സുല്‍ത്താന്‍ ബത്തേരി: രാഹുല്‍ഗാന്ധി ഇന്ന് 11.30ന് വയനാട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ പത്തരയോടെ വയനാട്ടിലെത്തുന്ന രാഹുലിനേയും പ്രിയങ്കയേയും എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടിലെ താല്‍ക്കാലിക ഹെലിപാഡില്‍ യു.ഡി.എഫ് നേതാക്കള്‍ സ്വീകരിക്കും. രാഹുലിന്റെ ചിത്രമുള്ള ടീഷര്‍ട്ടും തൊപ്പിയും ധരിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റാലിയെ അനുഗമിക്കും.
കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്ത ശേഷമായിരിക്കും രാഹുല്‍ മടങ്ങുക.ചിലപ്പോള്‍ ഡി.സി.സി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.
വൈത്തിരി വെടിവെപ്പിനു തിരിച്ചടിക്കുമെന്ന മാവോയിസ്റ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയിലാണ് മേഖല . എസ്പിജി നിയന്ത്രണത്തിലാണ് കല്‍പറ്റ. രാഹുലിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി താമരശേരി ചുരത്തില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ ചരക്ക് വാഹനങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തി.
ഇന്നലെ രാത്രിയോടെയാണ് രാഹുല്‍ കേരളത്തിലെത്തിയത്. കരിപ്പൂര്‍ വിമാന താവളത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം. കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു താമസം.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധിക്കായി മണിക്കൂറുകളോളമാണ് പ്രവര്‍ത്തകര്‍ കാത്തിരുന്നത്. ഒടുവില്‍ രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍ ആവേശം അണപൊട്ടി ഒഴുകി. പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷം രാഹുലും പ്രിയങ്കയും റോഡ് മാര്‍ഗം കോഴിക്കോട്ടേക്ക്. ഗസ്റ്റ് ഹൗസിലെത്തിയപ്പോഴും പ്രവര്‍ത്തകരുടെ ആവേശപ്രകടനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കളുമായി ഗസ്റ്റ് ഹൗസില്‍ അല്‍പ നേരം കൂടിക്കാഴ്ച.
രാവിലെ 8 മണിക്ക് ഗസ്റ്റ് ഹൗസില്‍ നിന്നും വിക്രം മൈതാനത്തേക്ക്. അവിടെ നിന്നും ഹെലികോപ്ടര്‍ മാര്‍ഗ്ഗം വയനാട്ടേക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."