കശ്മിരില്‍ ആക്രമണം സി.ആര്‍.പി.എഫ് ജവാനടക്കം രണ്ടു മരണം
സൈന്യത്തിനെതിരേ ആരോപണവുമായി കൊല്ലപ്പെട്ടയാളുടെ കുടുംബം
ശ്രീനഗര്‍: കശ്മിരില്‍ വിവിധയിടങ്ങളിലായി തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ നടക്കുന്നുവെന്ന് സൈന്യം. ഇന്നലെ സോപോരില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ ഒരു സി.ആര്‍.പി.എഫ് ജവാനും മറ്റൊരാളും കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. അനന്ത്‌നാഗ് അടക്കം വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു.
ഇന്നലെ സോപോരില്‍ നടന്ന സംഭവത്തില്‍ മൂന്നു സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കു പരുക്കേറ്റിട്ടുമുണ്ട്. മൂന്നു വയസുകാരനായ ഒരു കുട്ടിയടക്കം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഈ കുട്ടിയുടെ മുത്തച്ഛനാണ് കൊല്ലപ്പെട്ട മറ്റൊരാള്‍.
മുത്തച്ഛന്റെ മൃതദേഹത്തിനരികെ ഇരിക്കുന്ന കുട്ടിയുടെ ചിത്രങ്ങള്‍ വൈറലായിട്ടുമുണ്ട്.
ഇന്നലെ രാവിലെയായിരുന്നു സി.ആര്‍.പി.എഫിന്റെ പട്രോളിങ് സംഘത്തിനു നേരെ ആക്രമണമുണ്ടായത്. അതേസമയം, സൈന്യം നടത്തിയ വെടിവയ്പിലാണ് തങ്ങളുടെ ബന്ധു കൊല്ലപ്പെട്ടതെന്ന ആരോപണവുമായി കൊല്ലപ്പെട്ടയാളുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
കാറില്‍നിന്നു പിടിച്ചിറക്കി സൈന്യം വെടിവച്ചു കൊല്ലുകയായിരുന്നെന്നാണ് ആരോപണം.
ഈ വാഹനത്തിലാണ് മൂന്നുവയസുള്ള കുട്ടിയും ഉണ്ടായിരുന്നത്. എന്നാല്‍, തീവ്രവാദികളുടെ വെടിയേറ്റാണ് അയാള്‍ മരിച്ചതെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. ഊഹോപോഹം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നു പൊലിസും വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."