HOME
DETAILS
MAL
ദോഹയിൽ കോവിഡ് ബാധിച്ച് വടകര എടച്ചേരി സ്വദേശി മരണപ്പെട്ടു
backup
July 02 2020 | 02:07 AM
ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച്് ചികില്‍സയിലാരുന്ന കോഴിക്കോട് വടകര സ്വദേശി മരിച്ചു. എടച്ചേരി സ്വദേശി മീത്തലെ കുന്നുമ്മല്‍ രാജീവന്(57) ആണ് മരിച്ചത്. എടച്ചേരി ആലിശേരി തൂവാടന്റവിടെയാണ് കുടുംബമായി താമസിക്കുന്നത്. മകളുടെയും മകന്റെയും വിവാഹ ശേഷം മൂന്നു മാസം മുമ്പാണ് നാട്ടില്‍ നിന്നു തിരിച്ചെത്തിയത്.
നാട്ടില്‍ ട്യൂഷന് അധ്യാപകനായിരുന്ന ഇദ്ദേഹം വര്‍ഷങ്ങളായി ദോഹയില്‍ പെയിന്റിങ് ജോലികള്‍ ചെയ്തുവരികയായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് ഏപ്രില്‍ 22 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രമേഹ രോഗിയായ ഇദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. ഗിരിജയാണ് ഭാര്യ. മക്കള്‍: അതുല്‍, അനഘ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."