HOME
DETAILS
MAL
മധ്യപ്രദേശില്‍ മന്ത്രിസഭാ വികസനം
backup
July 03 2020 | 01:07 AM
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ച ജ്യോതിരാദിത്യ സിന്ധ്യാ അനുകൂലികളെക്കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു. ഇന്നലെയാണ് പുതുതായി 28 മന്ത്രിമാരെക്കൂടി പ്രഖ്യാപിച്ച് ബി.ജെ.പിയുടെ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ വികസിപ്പിച്ചത്. ഇതില്‍ 12 പേര്‍ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം പാര്‍ട്ടി വിട്ടവര്‍ അടക്കമുള്ള കോണ്‍ഗ്രസ് വിമതരാണ്. മന്ത്രിമാര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിട്ടുണ്ട്. 20 പേര്‍ കാബിനറ്റ് അംഗങ്ങളും എട്ടുപേര്‍ സഹമന്ത്രിമാരുമാണ്.
സിന്ധ്യയുടെ ബന്ധുവും ബി.ജെ.പി നേതാവുമായ യശോധരാ രാജെ സിന്ധ്യയും മന്ത്രിസഭയില്‍ അംഗമാണ്. മധ്യപ്രദേശില്‍നിന്നു രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്രമന്ത്രിയാകുമെന്നതും ഉറപ്പായിരിക്കുകയാണ്. ജ്യോതിരാദിത്യ സിന്ധ്യയുടെ അനുകൂലികളായ നിരവധി പേരെ മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിക്കേണ്ടിവന്നതോടെ, ശിവരാജ് സിങ് ചൗഹാന്‍ നിര്‍ദേശിച്ച പല ബി.ജെ.പി നേതാക്കളും ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ലെന്നും സൂചനയുണ്ട്. ഇതോടെ, മധ്യപ്രദേശില്‍ ബി.ജെ.പിക്കുള്ളില്‍ നിലനില്‍ക്കുന്ന വിഭാഗീയത രൂക്ഷമാകാനാണ് സാധ്യതയെന്നും വിദഗ്ധര്‍ പറയുന്നു.ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം മധ്യപ്രദേശിലെ 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് അവിടെ കമല്‍നാഥിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണിരുന്നത്. ഈ സീറ്റുകളടക്കം ഒഴിഞ്ഞുകിടക്കുന്ന 24 നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇത് കോണ്‍ഗ്രസിനും ബി.ജെ.പിക്കും നിര്‍ണായകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."