HOME
DETAILS
MAL
തിളച്ച കറി ദേഹത്ത് മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു
backup
April 05 2019 | 02:04 AM
പൊന്നാനി: തിളച്ച കറി ദേഹത്തേക്ക് മറിഞ്ഞ് പൊന്നാനിയില്‍ പിഞ്ചുകുഞ്ഞ് മരിച്ചു. പൊന്നാനി മിനിസിവില്‍ സ്റ്റേഷന് സമീപം താമസിക്കുന്ന പുട്ടുംമാനകത്തു അസൈനാര്‍ (അച്ചാട്ടി)-ഫാത്തിമ ദമ്പതികളുടെ ഒന്നര വയസുള്ള മകന് മുഅവ്വിദ് അലിയാണ് ദാരുണമായി മരിച്ചത്. തിളച്ച കറി വീണ് പൊള്ളലേറ്റ കുട്ടിയെ തൃശൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടി അബദ്ധത്തില്‍ പാത്രത്തില്‍ പിടിച്ചപ്പോള്‍ തിളച്ചകറി ദേഹത്തേക്ക് മറിയുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. പൊന്നാനി അന്‍സാര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."