HOME
DETAILS

ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് ബോധവല്‍ക്കരണം ശക്തമാക്കും

  
backup
April 23 2017 | 18:04 PM

%e0%b4%86%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%b5


കൊച്ചി: ഡിഫ്തീരിയ രോഗത്തിനെതിരേ ആരോഗ്യവകുപ്പ് ബോധവല്‍ക്കരണം ശക്തമാക്കുന്നു. പൊതുജനങ്ങളില്‍ രോഗ ഭീതി പടരുന്ന സാഹചര്യത്തിലാണ് നടപടി. എറണാകുളം ജില്ലയില്‍ ഡിഫ്തീരിയ രോഗം ബാധിച്ചുള്ള മരണം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിരക്കെയാണ് ആരോഗ്യവകുപ്പ് നടപടികള്‍ ശക്തമാക്കുന്നത്. രോഗം നേരിടാന്‍ ഡോക്ടര്‍മാര്‍ക്ക് ക്ലിനിക്കല്‍ പ്രസന്റേഷന്‍ ഉള്‍പ്പെടെയുള്ള ബോധവല്‍ക്കരണം നടത്തും.
സര്‍ക്കാര്‍ തലത്തിലും  സ്വകാര്യമേഖലയിലും ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കാനാണ് നടപടിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എന്‍.കെ കുട്ടപ്പന്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു. ഡിഫ്തീരിയ വ്യാപിക്കാതിരിക്കാന്‍ പ്രതിരോധ കുത്തിവപ്പുകള്‍ കൃത്യസമയത്ത് എടുക്കുകയാണ് ഉചിതമായ മാര്‍ഗം. അഞ്ചുവയസുവരെ കുട്ടികള്‍ക്ക് നല്‍കുന്ന പ്രതിരോധകുത്തിവപ്പുകളെടുക്കാന്‍ പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം ശക്തമാക്കുമെന്നും ഡി.എം.ഒ പറഞ്ഞു. അസമില്‍ നിന്നെത്തിയ പത്താംക്ലസുകാരന്‍ ഡിഫ്തീരിയ മൂലം കഴിഞ്ഞദിവസം മരിച്ചതിനെതുടര്‍ന്നാണ് ജില്ലയില്‍ ഭീതി പടര്‍ന്നത്. എന്നാല്‍ അസം സ്വദേശി ഇന്‍സര്‍ റഹ്മാന് സ്വദേശത്തുനിന്നാകാം രോഗബാധയേറ്റതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.
ഈ മാസം മൂന്നിനാണ് ഇന്‍സര്‍ അസമില്‍ നിന്ന് കേരളത്തിലേക്ക് യാത്രതിരിക്കുന്നത്.
ആറിന് കൊച്ചിയില്‍ സഹോദരങ്ങളുടെ അടുത്തെത്തിയ ഇന്‍സറിന് ഒമ്പതാംതിയതിയാണ് അസ്വസ്ഥത അനുഭവപ്പെടുന്നതും കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും. ഡിഫ്തീരിയ ലക്ഷണത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി അയച്ചെങ്കിലും സഹോദരങ്ങള്‍ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു .തുടര്‍ന്ന് 19ന് രോഗം സ്ഥിരീകരിക്കുകയും 20ന് മരണമടയുകയും ചെയ്തു.
പത്ത് ദിവസത്തിനുള്ളില്‍ രോഗാണു പ്രത്യക്ഷ്യപ്പെട്ടു തുടങ്ങുമെന്നിരിക്കെ ഇയാള്‍ക്ക് അസമില്‍ നിന്ന് രോഗബാധയേറ്റിരിക്കാം എന്നാണ് വിലയിരുത്തല്‍. ഇയാള്‍ താമസിച്ചിരുന്നിടത്തു നിന്നും  നിശ്ചിത ദൂരത്തിലുള്ള വീടുകളിലൊക്കെ ആരോഗ്യവകുപ്പ് പരിശോധന നടത്തിയെങ്കിലും ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്താന്‍ സാധിച്ചട്ടില്ല.
എന്നാല്‍ കലൂര്‍, വാഴക്കുളം എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വാഴക്കുളത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തത് ഡിഫ്തീരിയ അല്ലെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. ലാബ് പരിശോധനകള്‍ തിരുവനന്തപുരത്ത് നടക്കുന്നതിനാല്‍ റിപ്പോര്‍ട്ടുകള്‍ വന്നതിനുശേഷമെ സ്ഥിരീകരണം ഉണ്ടാകു. ഡെങ്കിപ്പനിയും മഞ്ഞപിത്തവും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതും ആശങ്ക ഉളവാക്കുന്നുണ്ട്.
കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മഞ്ഞപിത്തം ബാധിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് കോളജ് ഹോസ്റ്റല്‍ കഴിഞ്ഞദിവസം അടച്ചിരുന്നു.പുറത്തുപോയി ഭക്ഷണം കഴിച്ചവര്‍ക്കാണ് മഞ്ഞപിത്തം പിടിപെട്ടതെന്നാണ് സൂചന.
പായിപ്ര പഞ്ചായത്തില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതും ആശങ്ക പരത്തുന്നു.ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന്  ജലം പാത്രങ്ങളില്‍ കരുതിവെക്കുമ്പോള്‍ മൂടിവെക്കാത്തതാണ് ഡെങ്കിപ്പനിക്ക് പ്രധാനകാരണമായി പറയുന്നത്.വെള്ളത്തില്‍ കൊതുക് മുട്ടയിടുകയും ഇത് ഡെങ്കിപ്പനിയിലേക്ക് നയിക്കുകയും ചെയ്യുന്നു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  17 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  17 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  17 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  17 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  17 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  17 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  17 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  17 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  17 days ago