HOME
DETAILS

ബംഗാളില്‍ സീരിയല്‍ കില്ലര്‍ക്ക് വധശിക്ഷ

  
backup
July 08 2020 | 03:07 AM

%e0%b4%ac%e0%b4%82%e0%b4%97%e0%b4%be%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%80%e0%b4%b0%e0%b4%bf%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

 


കൊല്‍ക്കത്ത: ബംഗാളിലെ ചെയിന്‍ കില്ലര്‍ എന്നറിയപ്പെടുന്ന, കൊലപാതക പരമ്പര കേസുകളിലെ പ്രതിക്ക് വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ. 38 കാരനായ കമറുസ്സമാന്‍ സര്‍ക്കാറിനെയാണ് ഈസ്റ്റ് ബുര്‍ദ്വാന്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഒന്‍പത് സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഇയാള്‍ രണ്ടുസ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലും പ്രതിയാണ്. സ്‌കൂള്‍ വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് കോടതി ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചത്.
വൈദ്യുതി വകുപ്പില്‍ നിന്ന് മീറ്റര്‍ റീഡിങ് പരിശോധിക്കാന്‍ വന്ന ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനയാണ് ഇയാള്‍ വീട്ടിലെത്തുന്നത്. ഇരകളെ സൈക്കിള്‍ ചങ്ങല ഉപയോഗിച്ച് ശ്വസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു പതിവ്. അതുകൊണ്ടുതന്നെ ചെയിന്‍ കില്ലര്‍ എന്നാണ് അറിയപ്പെടുന്നത്.
16 മുതല്‍ 90 വയസ് വരെ പ്രായമുള്ള സ്ത്രീകളെയാണ് ഇയാള്‍ ഇരകളാക്കിയിരുന്നത്. കൊലപാതകം നടത്തിയ വീടുകളില്‍ നിന്ന് മോഷണവും നടത്തിയിരുന്നു. അപൂര്‍വം ചില സ്ത്രീകള്‍ മാത്രമാണ് ഇയാളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വീട്ടില്‍ ഒറ്റയ്ക്കാവുന്ന സ്ത്രീകളെയാണ് സര്‍ക്കാര്‍ ആക്രമിക്കാറ്. ജൂണ്‍ അവസാനമാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെക്രട്ടറിയേറ്റ് ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി; ജീവനക്കാരിക്ക് ഗുരുതരപരുക്ക്

Kerala
  •  24 days ago
No Image

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ല; പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  24 days ago
No Image

അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി: രാഹുല്‍ഗാന്ധി

National
  •  24 days ago
No Image

പ്രവാസി ഉടമകൾക്ക് സ്വന്തം സ്ഥാപനങ്ങളിൽ മാനേജിങ് പാർട്ടണർ പദവി വഹിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

Kuwait
  •  24 days ago
No Image

കൊച്ചിയില്‍ കോളജ് ജപ്തി ചെയ്യാനെത്തി ബാങ്ക്; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍, നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Kerala
  •  24 days ago
No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  24 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  24 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  24 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  24 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  24 days ago