HOME
DETAILS

മുടിക്കോട് കാന്തപുരം വിഭാഗം അക്രമം: നിരവധി പേര്‍ക്ക് പരുക്ക്

  
backup
July 16, 2016 | 4:41 AM

%e0%b4%ae%e0%b5%81%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%ad

മലപ്പുറം: പാണ്ടിക്കാട് മുടിക്കോട് കാന്തപുരം വിഭാഗം നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് മാരകായുധങ്ങളുമായെത്തിയ കാന്തപുരം സുന്നീ പ്രവര്‍ത്തകര്‍ മുടിക്കോട് അങ്ങാടിയിലും പള്ളിയിലും അക്രമം അഴിച്ചുവിട്ടത്. പള്ളിയില്‍ നിസ്‌കരിക്കാനെത്തിയവര്‍ക്കടക്കം പരുക്കേറ്റിട്ടുണ്ട്. കമ്പി, വടിവാള്‍ തുടങ്ങിയ മാരാകായുധങ്ങളുമായെത്തിയ അക്രമികള്‍ മുടിക്കോട് അങ്ങാടിയിലുണ്ടായിരുന്ന സുന്നീ പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

പള്ളിയില്‍ ഇശാഅ് നിസ്‌കാരത്തിനെത്തിയ ഉമര്‍ഫൈസിയെ പള്ളിയില്‍ ചെരുപ്പിട്ട് കയറിയാണ് ആക്രമിച്ചത്. എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകന്‍ ഓളിക്കല്‍ മുഹമ്മദ് നിസാറിന്റെ ഉടമസ്ഥതിയിലുള്ള മുടിക്കോട് അങ്ങാടിയിലെ ബേക്കറി സംഘം അടിച്ചുതകര്‍ത്തു. ഇവിടുത്തെ ജീവനക്കാര്‍ക്കും സംഭവസമയത്ത് കടയിലുണ്ടായിരുന്നവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ബേക്കറിയിലുണ്ടായിരുന്ന അസം സ്വദേശി മുഹമ്മദ് ഖുര്‍ശിദും പരുക്കേറ്റവരില്‍പ്പെടും.

ആക്രമത്തില്‍ സാരമായി പരുക്കേറ്റ മാട്ടുമ്മല്‍ അബുഹാജി (65), കളവങ്കടവത്ത് മുഹമ്മദ് (50), ഉമര്‍ ഫൈസി(37), ഓളിക്കല്‍ മുഹമ്മദ് ഉനൈസ ്(24), സൈനുല്‍ ആബിദ് (20), ശാഫി ഓളിക്കല്‍(28), തയ്യില്‍ മൊയ്തീന്‍(58), ഫാസില്‍ മതാരി(17), സി.പി അബൂബക്കര്‍ (40), മുഹമ്മദ് റാഷിദ്(26), കളവങ്കടത്ത് മന്‍സൂര്‍(30), ചക്കാലക്കുന്നന്‍ ജാഫര്‍ സ്വാദിഖ്(17), മുഹമ്മദ് ഫാസില്‍ വടക്കുപറമ്പ്(17), സി.പി അബ്ദുറഹ്മാന്‍ എന്നിവര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രികളിലും എം.സി ശറഫുദ്ദീന്‍ മാസ്റ്റര്‍ (42) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.
മുടിക്കോട് മഹല്ലില്‍ അവകാശത്തര്‍ക്കമുന്നയിച്ചു നേരത്തേയും പ്രശ്‌നം സൃഷ്ടിച്ചിരുന്നു. തുടര്‍ന്നു വഖ്ഫ് ബോര്‍ഡ് നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാണ് മഹല്ല് കമ്മിറ്റിയെ തെരഞ്ഞെടുത്തത്. വോട്ടെടുപ്പില്‍ കാന്തപുരം വിഭാഗം പരാജയപ്പെടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകം കീഴടക്കി രോഹിത്തും കോഹ്‌ലിയും; വമ്പൻ കുതിപ്പുമായി ഇതിഹാസങ്ങൾ

Cricket
  •  9 hours ago
No Image

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ; രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം

National
  •  9 hours ago
No Image

കാസർകോട് പ്ലസ് വൺ വിദ്യാർഥിയെ കാണാതായി: അന്വേഷണം ഊർജിതം

Kerala
  •  10 hours ago
No Image

വോട്ട് ചെയ്യുന്നത് മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; നെടുമങ്ങാട് സ്വദേശിക്കെതിരെ കേസ് 

Kerala
  •  10 hours ago
No Image

ഷാർജയിൽ വൻ ലഹരി വേട്ട; 17 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി; തകർത്തത് നാല് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖല

uae
  •  10 hours ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; തന്തൂരി വിഭവങ്ങൾ പാകം ചെയ്യുന്നതിന് വിലക്ക്

National
  •  10 hours ago
No Image

ആ താരം ഏപ്പോഴും മുന്നിലാണെന്ന നിരാശ റൊണാൾഡോക്കുണ്ട്: മുൻ സൂപ്പർതാരം

Football
  •  11 hours ago
No Image

ഫിഫ അറബ് കപ്പ്: ക്വാർട്ടറിൽ യുഎഇക്ക് കടുപ്പം; എതിരാളികൾ നിലവിലെ ചാമ്പ്യന്മാർ

uae
  •  11 hours ago
No Image

കർണാടകയിൽ വൻ സ്വർണ, ലിഥിയം ശേഖരം കണ്ടെത്തി: ഖനനം പ്രതിസന്ധിയിൽ

National
  •  11 hours ago
No Image

'ഗ്രേറ്റ് അറബ് മൈൻഡ്‌സ് 2025': എഞ്ചിനീയറിംഗ് പുരസ്‌കാരം സ്റ്റാൻഫോർഡ് പ്രൊഫസർക്ക്; ഈജിപ്ഷ്യൻ ശാസ്ത്രജ്ഞൻ അബ്ബാസ് എൽ ഗമാലിന് ബഹുമതി

uae
  •  11 hours ago