HOME
DETAILS

അതിജീവിതയെ ഫോണില്‍ വിളിച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലിസ് കോടതിയില്‍

  
Web Desk
February 23, 2026 | 10:46 AM

police-seek-cancellation-of-rahul-mamkootathil-anticipatory-bail-survivor-call-case

തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗക്കേസിലെ അതിജീവിതയെ ഫോണില്‍ വിളിച്ചെന്ന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്ക് വീണ്ടും കുരുക്ക്. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലിസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. പൊലിസിന്റെ അപേക്ഷ പരിഗണിച്ച കോടതി രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ ഈ മാസം തന്നെ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് അതിജീവിത നല്‍കിയ പരാതി അടക്കം കോടതിയില്‍ സമര്‍പ്പിച്ചായിരുന്നു പൊലിസ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഇക്കഴിഞ്ഞ 17ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെന്ന് കാണിച്ച് അതിജീവിത പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയിരുന്നു. രാഹുല്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തിരുന്നില്ലെന്നും എസ്.ഐ.ടിക്ക് നല്‍കിയ പരാതിയില്‍ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. 

അതിജീവിതയെ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്ന് ജാമ്യവ്യവസ്ഥ ഉണ്ടായിരുന്നു. രാഹുല്‍ ഇത് ലംഘിച്ചെന്നും മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നുമാണ്‌ പൊലിസ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞത്. 

രണ്ടാം ബലാത്സംഗക്കേസില്‍ ഡിസംബര്‍ 10ന് ആയിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ബെംഗളൂരവില്‍ താമസിക്കുന്ന 23കാരിയായിരുന്നു രാഹുലിനെതിരേ പരാതിയുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിന് ലഭിച്ച പരാതി പൊലിസിന് കൈമാറുകയായിരുന്നു. 

The Kerala Police have moved a court seeking cancellation of the anticipatory bail granted to Rahul Mamkootathil, alleging that he violated bail conditions by contacting the survivor over the phone.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹോർമുസ് ശത്രുക്കളുടെ ശവപ്പറമ്പാകും'; ട്രംപിന് ഇറാന്റെ മറുപടി, 'മരണച്ചുഴി' ഒരുക്കി റെവല്യൂഷണറി ഗാർഡ്‌സ്

International
  •  3 days ago
No Image

'ഒരൊറ്റ ദിവസം കൊണ്ട് ഇറാനെ തകർക്കും'; ഹോർമുസിൽ യുഎസ് പടക്കപ്പലുകൾ, ലോകത്തെ വിറപ്പിച്ച് ട്രംപിന്റെ പുതിയ യുദ്ധപ്രഖ്യാപനം

International
  •  3 days ago
No Image

ആഗോള സാമ്പത്തികമേഖല അപകടത്തിൽ; ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് യുഎഇ മന്ത്രി ഡോ. സുൽത്താൻ അൽ ജാബിർ

uae
  •  3 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വൈദികൻ പിടിയിൽ

crime
  •  3 days ago
No Image

സ്‌കൂളുകൾ പഴയപടി; ഓൺലൈൻ പഠനത്തിന് ശേഷം ഖത്തറിലെ വിദ്യാർത്ഥികൾ വീണ്ടും ക്ലാസ് മുറികളിലേക്ക്

qatar
  •  3 days ago
No Image

നിതിൻ രാജിന്റെ മരണം: അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം; ജാതി അധിക്ഷേപത്തിന് കേസെടുത്ത് പ്രത്യേക സംഘം

Kerala
  •  3 days ago
No Image

'ഹിന്ദുക്കളാരും ചായ കുടിക്കരുത്'; ചായ കുടിക്കുന്നത് ഗോഹത്യ നടത്തുന്നർ: വിവാദ പ്രസതാവനയുമായി സാധ്വി ശ്രദ്ധ ഗോപാൽ

National
  •  3 days ago
No Image

കുവൈത്തിൽ വൻ ഭീകരവിരുദ്ധ വേട്ട: 24 സ്വദേശികൾ പിടിയിൽ; പൗരത്വം റദ്ദാക്കിയവരും ഗൂഢാലോചനയിൽ പങ്കാളികൾ

Kuwait
  •  3 days ago
No Image

'ആർഎസ്എസിൽ എന്തുകൊണ്ട് സ്ത്രീകൾക്ക് ഇടമില്ല?'; പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി ബിനോയ് വിശ്വം, വനിതാ സംവരണത്തിൽ രാഷ്ട്രീയപ്പോര് മുറുകുന്നു

Kerala
  •  3 days ago
No Image

ദുബൈ ആർടിഎ ആപ്പും വെബ്‌സൈറ്റും പണിമുടക്കി; പാർക്കിംഗ് ഫീസും വാഹന രജിസ്ട്രേഷനും തടസ്സപ്പെട്ടു, പ്രതിസന്ധിയിലായി വാഹന ഉടമകൾ

uae
  •  3 days ago