HOME
DETAILS

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് വീണ അപകടം; മരണം നാലായി

  
Web Desk
February 23, 2026 | 12:09 PM

kozhikode valiangadi building collapse death toll rises to four

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ ബീം തകർന്ന് വീണുണ്ടായ ദാരുണമായ അപകടത്തിൽ മരണസംഖ്യ നാലായി ഉയർന്നു. ചികിത്സയിലായിരുന്ന തിരുവങ്ങൂർ സ്വദേശി വിനോദ് ആണ് ഒടുവിൽ മരിച്ചത്. ലോഡിങ് തൊഴിലാളികളായ ജബ്ബാർ, അഷ്‌റഫ്, ബഷീർ എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു.

ബീച്ച് റോഡിലെ പഴയ പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം അത്യന്തം അപകടാവസ്ഥയിലായിരുന്നു. പഴയ കെട്ടിടത്തിന്റെ മുൻഭാഗത്തെ ബീം പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. രാവിലെ പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത്.

 

കെട്ടിടത്തിന് താഴെ ഏഴ് തൊഴിലാളികൾ വിശ്രമിച്ചുകൊണ്ടിരിക്കെയാണ് വൻ ശബ്ദത്തോടെ കോൺക്രീറ്റ് സ്ലാബുകളും ബീമും താഴേക്ക് പതിച്ചത്. സ്ലാബ് അടരുന്നത് കണ്ട് ഓടിമാറിയ രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. അവശേഷിച്ച അഞ്ച് പേർക്ക് മേൽ കൂറ്റൻ കോൺക്രീറ്റ് ബീം പതിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ തൊഴിലാളികൾ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. രണ്ട് പേരെ വേഗത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ബീമിനടിയിൽ കുടുങ്ങിയ മൂന്ന് പേരെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.

ബീച്ച് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ബഷീറും അഷ്റഫും മരണപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെ അരമണിക്കൂറിനുള്ളിൽ ജബ്ബാറും മരണത്തിന് കീഴടങ്ങി. ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിനോദ് വൈകിട്ടോടെയാണ് മരിച്ചത്.

അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടും ഈ കെട്ടിടത്തിന് പ്രവർത്തിക്കാൻ അനുമതി നൽകിയ കോർപറേഷൻ അധികൃതരാണ് ദുരന്തത്തിന് ഉത്തരവാദികളെന്ന് യു.ഡി.എഫും എൻ.ഡി.എയും ആരോപിച്ചു. എന്നാൽ, കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും ഈ മാസം വരെയുള്ള വാടക കൃത്യമായി അടച്ചിട്ടുണ്ടെന്നുമാണ് ഗോഡൗൺ നടത്തിപ്പുകാർ പറയുന്നത്.

 

 

the death toll from the building collapse at valiangadi in kozhikode has risen to four, with vinod, a native of thiruvangoor, succumbing to his injuries. the tragic incident occurred when the front beam of a 50-year-old building, formerly the old passport office and owned by the kozhikode corporation, collapsed suddenly.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്പലപ്പുഴയിൽ ബൂത്ത് സന്ദർശനത്തിനിടെ ജി. സുധാകരനെ തടഞ്ഞ് സിപിഎം പ്രവർത്തകർ; പിന്നാലെ സംഘർഷം

Kerala
  •  6 days ago
No Image

ബൂത്തിനകത്തേക്ക് കടത്തിവിട്ടില്ല; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഷാനിമോൾ ഉസ്‌മാൻ, പെരുമ്പളത്ത് സംഘർഷം

Kerala
  •  6 days ago
No Image

സാങ്കേതിക തകരാർ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  6 days ago
No Image

ബൂത്ത് സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തി ആക്രമിച്ചെന്ന പരാതി നൽകി മുഹ്സിൻ

Kerala
  •  6 days ago
No Image

കള്ളവോട്ടായി വീട്ടിലെ വോട്ട്‌; അപേക്ഷ പോലും നൽകാത്ത വയോധിക വീട്ടിൽ വോട്ട് ചെയ്തെന്ന് ഉദ്യോഗസ്ഥർ; രണ്ടര മണിക്കൂർ കാത്തുനിന്ന് വോട്ട് ചെയ്യാനാവാതെ കുഞ്ഞിലക്ഷ്മി

Kerala
  •  6 days ago
No Image

കണ്ണൂരിൽ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Kerala
  •  6 days ago
No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  6 days ago
No Image

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

Kerala
  •  6 days ago
No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  6 days ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  6 days ago