HOME
DETAILS

എ.ഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; അറസ്റ്റിലായവരുടെ എണ്ണം 5 ആയി

  
February 23, 2026 | 9:49 AM

youth-congress-protest-india-ai-impact-summit-delhi-five-arrested

ന്യൂഡല്‍ഹി: ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ നടന്ന ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടിയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാളെ കൂടി പൊലിസ് അറസ്റ്റ് ചെയ്തു.മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്ന് ജിതേന്ദ്ര യാദവ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ ആകെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പൊലിസ് അറിയിച്ചു. 

ഇന്ത്യ-യു.എസ് വ്യാപാര കരാറിലെ വ്യവസ്ഥകള്‍ക്കെതിരേ അഞ്ചാം നമ്പര്‍ ഹാളില്‍ പ്രവേശിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും കേന്ദ്രമന്ത്രി പിയുഷ് ഗോയലിനെതിരെയും മുദ്രാവാക്യം വിളിച്ചു. ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലൂടെ രാജ്യത്തിന് അര്‍ഹമായ ഗുണങ്ങള്‍ ലഭിക്കുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

ഉച്ചക്കോടിയില്‍ പങ്കെടുക്കാനെത്തിയവരെയും ഉദ്യോഗസ്ഥരെയും സാക്ഷിയാക്കിയാണ് ഷര്‍ട്ട് ഊരിയുള്ള പ്രതിഷേധം അരങ്ങേറിയത്. പ്രധാനമന്ത്രി മോദിയുടെയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ചിത്രങ്ങളും ഇന്ത്യ- യു.എസ് വ്യാപാര കരാര്‍, എപ്സ്റ്റീന്‍ ഫയല്‍സ് തുടങ്ങിയ മുദ്രാവാക്യങ്ങളും പതിച്ച വെള്ള ടീ ഷര്‍ട്ടുകള്‍ ഇവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. 

യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കൃഷ്ണ ഹരി, ബിഹാര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കുന്ദന്‍ യാദവ്, യു.പി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അജയ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്റര്‍ നരസിംഹ യാദവ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധിച്ചത്.

 

Five Youth Congress workers have been arrested in connection with a protest at the India AI Impact Summit held at Bharat Mandapam in New Delhi. The latest arrest was Jitendra Yadav from Gwalior, Madhya Pradesh, according to Delhi Police.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ഞാറിലും വോട്ടിന് പണം നൽകിയെന്ന് ആരോപണം; ബിജെപി സ്ഥാനാർഥി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

Kerala
  •  6 days ago
No Image

സഖ്യകക്ഷികൾ പോലും കൈവിടുന്നു; നെതന്യാഹുവിനെതിരെ ഇസ്റാഈലിൽ രൂക്ഷവിമർശനം

International
  •  6 days ago
No Image

പോസ്റ്റൽ വോട്ട്; അവശ്യ സേവന വിഭാഗത്തിൽ 94.06 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി

Kerala
  •  6 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം: വിമാനയാത്രക്കാർക്ക് ‘ലഗേജ് പ്രഹരം’; നിരക്ക് കൂട്ടി വിമാനക്കമ്പനികൾ

International
  •  6 days ago
No Image

രണ്ടാമത്തെ കുഞ്ഞിനെ വളർത്താൻ ബുദ്ധിമുട്ട്; നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ 21-കാരിയായ മാതാവ് അറസ്റ്റിൽ

crime
  •  6 days ago
No Image

വോട്ടിന് പണം: ശോഭാ സുരേന്ദ്രനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് കെ.സി വേണുഗോപാൽ

Kerala
  •  6 days ago
No Image

ഈ സീസണിലെ ഓറഞ്ച് ക്യാപ് നേടാൻ അവന് സാധിക്കും: അശ്വിൻ

Cricket
  •  6 days ago
No Image

ലെബനനിൽ ഇസ്റാഈൽ നരനായാട്ട്: മിനിറ്റുകൾക്കുള്ളിൽ നൂറോളം വ്യോമാക്രമണങ്ങൾ; 89 മരണം, 700 ഓളം പേർക്ക് പരുക്ക്

International
  •  6 days ago
No Image

താമരശ്ശേരിയിൽ വാഹനാപകടം; കെഎസ്ആർടിസി ബസിന്റെ അടിയിൽ പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം 

Kerala
  •  6 days ago
No Image

നിശബ്ദ പ്രചാരണത്തിലും ചട്ടം ലംഘിച്ച് സോഷ്യൽ മീഡിയ പ്രചാരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് രമേശ് ചെന്നിത്തല

Kerala
  •  6 days ago